Advertisment

വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനിൻ്റെ ബോഗികൾ വർധിപ്പിച്ചു. നിലവിലുള്ള 16 എണ്ണത്തിൽ നിന്ന്‌ 20 ബോഗികളായാണ് വർധിപ്പിച്ചത്

18 ചെയർകാർ കോച്ചുകളും രണ്ട് എക്‌സിക്യുട്ടീവ് ചെയർകാർ കോച്ചുകളുമാകും ഉണ്ടാകുക.

New Update
vande bharath

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനിൻ്റെ ബോഗികൾ വർധിപ്പിച്ചു. തിരുവനന്തപുരം- കാസർകോട് വന്ദേഭാരത് എക്‌സ്‌പ്രസിന്റെ ബോ​ഗികളാണ് കൂട്ടിയത്.

Advertisment

നിലവിലുള്ള 16 എണ്ണത്തിൽ നിന്ന്‌ 20 ബോഗികളായാണ് വർധിപ്പിച്ചത്. 18 ചെയർകാർ കോച്ചുകളും രണ്ട് എക്‌സിക്യുട്ടീവ് ചെയർകാർ കോച്ചുകളുമാകും ഉണ്ടാകുക.

നാളെ മുതലാണ് വർധിപ്പിച്ച ബോഗികളുമായി വന്ദേഭാരത് സർവീസ് ആരംഭിക്കുക.

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ പുതിയ അപ്‌ഡേഷനുമായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ രംഗത്തെത്തിയിരുന്നു.

വന്ദേഭാരത് സ്ലീപ്പര്‍ വേരിയന്റിന്റെ ആദ്യ പ്രോട്ടോടൈപ്പിന്റെ നിര്‍മ്മാണം പൂര്‍ത്തിയായെന്നും ഉടന്‍ തന്നെ പരീക്ഷണ ഓട്ടം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. 

Advertisment