Advertisment

റൺവേ നവീകരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളം പകൽ അടച്ചിടും. യാത്രക്കാർക്ക് മുന്നറിയിപ്പുമായി വിമാനത്താവളം അധികൃതർ

ജനുവരി 14 മുതൽ മാർച്ച് 29 വരെയായിരിക്കും നവീകരണ പ്രവർത്തനങ്ങൾ നടക്കുക.  ഈ ദിവസങ്ങളിൽ രാവിലെ ഒൻപത് മണിമുതൽ വൈകീട്ട് ആറുമണി വരെ റൺവേ അടച്ചിടുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

New Update
TVM AIRPORT

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ നവീകരിക്കുന്നതിന്റെ ഭാഗമായി വിമാനത്താവളം പകൽ അടച്ചിടുമെന്ന് വിമാനത്താവളം അധികൃതർ വ്യക്തമാക്കി. 

Advertisment

റൺവേയുടെ ഉപരിതലം പൂർണമായും മാറ്റി റീകാർപ്പെറ്റിങ് നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാ​ഗമായാണ് വിമാനത്താവളം അടച്ചിടുന്നത്.

ജനുവരി 14 മുതൽ മാർച്ച് 29 വരെയായിരിക്കും നവീകരണ പ്രവർത്തനങ്ങൾ നടക്കുക. 

ഈ ദിവസങ്ങളിൽ രാവിലെ ഒൻപത് മണിമുതൽ വൈകീട്ട് ആറുമണി വരെ റൺവേ അടച്ചിടുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

നവീകരണ പ്രവർത്തനങ്ങളുടെ ഭാ​ഗമായി തിരുവനന്തപുരം വിമാനത്താലളത്തിലെ വിമാന സർവീസുകളുടെ സമയം പുനക്രമീകരിച്ചിട്ടുണ്ട്.  പുതിയ സമയക്രമങ്ങളെക്കുറിച്ച് അതത് വിമാനക്കമ്പനികൾ യാത്രക്കാർക്ക് വിവരം നൽകും. 

Advertisment