Advertisment

നാവുപിഴയുടെ പേരിൽ മന്ത്രി ശിവൻകുട്ടിയെ കളിയാക്കുന്നവർ കണ്ണുതുറന്ന് കാണൂ- ഒരു പ്രശ്നം പോലുമില്ലാതെ കലോത്സവം നടത്തി കൈയ്യടി നേടി ശിവൻകുട്ടി. 249 മത്സര ഇനങ്ങളിൽ കോഴക്കളിയില്ലാതെ ഫലം പ്രഖ്യാപിക്കാനായി. തലസ്ഥാന ഹൃദയത്തിൽ നടന്ന കലോത്സവത്തിൽ ട്രാഫിക്, പാ‌ർക്കിംഗ്, താമസ, ഭക്ഷണ പ്രശ്നങ്ങളൊന്നുമുണ്ടായില്ല. സൗജന്യ സേവനങ്ങളുമായി ട്രേഡ് യൂണിയനുകളെയും രംഗത്തിറക്കി. വിദ്യാഭ്യാസ വകുപ്പ് നൽകിയപ്പോൾ നെറ്റിചുളിച്ചവരെക്കൊണ്ട് സല്യൂട്ട് അടിപ്പിച്ച് ശിവൻകുട്ടി

നിയമസഭയിൽ കെ.എം.മാണിയുടെ ബജറ്റിനെതിരായി പ്രക്ഷോഭം നടത്തി സഭ തല്ലിപ്പൊളിച്ച കേസിൽ പ്രതിയായ വി.ശിവൻകുട്ടിക്ക് വിദ്യാഭ്യാസ വകുപ്പ് നൽകിയപ്പോൾ നെറ്റി ചുളിച്ചവർ എല്ലാ പക്ഷത്തുമുണ്ടായിരുന്നു. വിദ്യാഭ്യാസ വകുപ്പ് കുളം കോരും എന്ന് ശങ്കിച്ചവരായിരുന്നു ഏറെപ്പേരും. എന്നാൽ നാലു വർഷം പിന്നിടുമ്പോൾ മന്ത്രിസഭയിലെ മികച്ച മന്ത്രിമാരിൽ ഒരാളാണെന്ന് അദ്ദേഹം പ്രവർത്തനത്തിലൂടെ തെളിയിച്ചു.

New Update
sivankutty
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ഒരു പരാതികളുമില്ലാതെ സംസ്ഥാന സ്കൂൾ കലോത്സവം മനോഹരമായി സംഘടിപ്പിച്ച് കൈയ്യടി നേടി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.

Advertisment

മത്സരയിനങ്ങളുടെ നടത്തിപ്പിലും വിധിനിർണയത്തിലും യാത്ര, ഭക്ഷണ കാര്യങ്ങളിലുമൊന്നും യാതൊരു പരാതിയും ഇത്തവണയുണ്ടായില്ല. 


ജില്ലാ തല കലോത്സവങ്ങളിൽ വിധി നിർണയത്തിൽ കോഴ ആരോപണവും പ്രതിഷേധങ്ങളുമൊക്കെ അരങ്ങേറിയെങ്കിലും സംസ്ഥാന കലോത്സവത്തിൽ ഒരു അപശബ്ദം പോലുമുണ്ടായില്ല. 


വിധികർത്താക്കളെ നിരീക്ഷിക്കാൻ സംസ്ഥാന ഇന്റലിജൻസ് ഉദ്യോഗസ്ഥരെ രംഗത്തിറക്കിയാണ് കോഴക്കളിക്കുള്ള പഴുത് തടഞ്ഞത്. 

ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേള ഭംഗിയായി നടത്തിയ ശിവൻകുട്ടിക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമാണിപ്പോൾ.
 
നിയമസഭയിൽ കെ.എം.മാണിയുടെ ബജറ്റിനെതിരായി പ്രക്ഷോഭം നടത്തി സഭ തല്ലിപ്പൊളിച്ച കേസിൽ പ്രതിയായ വി.ശിവൻകുട്ടിക്ക് വിദ്യാഭ്യാസ വകുപ്പ് നൽകിയപ്പോൾ നെറ്റി ചുളിച്ചവർ എല്ലാ പക്ഷത്തുമുണ്ടായിരുന്നു. വിദ്യാഭ്യാസ വകുപ്പ് കുളം കോരും എന്ന് ശങ്കിച്ചവരായിരുന്നു ഏറെപ്പേരും. എന്നാൽ നാലു വർഷം പിന്നിടുമ്പോൾ മന്ത്രിസഭയിലെ മികച്ച മന്ത്രിമാരിൽ ഒരാളാണെന്ന് അദ്ദേഹം പ്രവർത്തനത്തിലൂടെ തെളിയിച്ചു.


അധികാരക്കസേരയിൽ ചടഞ്ഞിരുന്ന് ഉദ്യോഗസ്ഥരോട് ഉത്തരവിടുന്നതിന് പകരം ഫീൽഡിലിറങ്ങി പ്രവർത്തിക്കുന്നതാണ് ശിവൻകുട്ടിയുടെ ശൈലി. 


അതേസമയം, ഉദ്യോഗസ്ഥ സിംഹങ്ങളെ മെരുക്കിയും ആവശ്യമുള്ളപ്പോൾ മാത്രം ചാട്ടയെടുത്തും വകുപ്പിനെ പൂർണമായും നിയന്ത്രിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. 

പൊതുപ്രവർത്തന രംഗത്തും മേയർ എന്ന നിലയിലും ആർജ്ജിച്ച അനുഭവവും സംഘടനാ മികവും മന്ത്രി എന്ന നിലയിലെ പ്രവർത്തനത്തിൽ വിജയിക്കാൻ സഹായകമായി.

പൊതുവിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം സംസ്ഥാനത്താകെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ കെട്ടിടങ്ങളും ക്ലാസ് മുറികളും ഹൈടെക്കായി.


സ്കൂളിലെ ഭൗതിക- പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും വിദ്യാഭ്യാസ ആഫീസുകൾ കാര്യക്ഷമമാക്കാനും കഴിഞ്ഞു.


അതോടെ സർക്കാർ സ്കൂളുകളിൽ കുട്ടികൾ കൂടി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന പേരിൽ നടപ്പാക്കിയ പദ്ധതി ഫലപ്രദമായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഉന്നത വിദ്യാഭ്യാസ രംഗത്തും നവീകരണ പദ്ധതികൾ തയ്യാറാക്കിയത്. 

അഞ്ച് ദിനരാത്രങ്ങളിലായി ഈ വർഷത്തെ കലോത്സവത്തിൽ 25 കലാവേദികളിലായി കൗമാര പ്രതിഭകൾ അവതരിപ്പിച്ച മികച്ച പ്രകടനങ്ങൾ കേരളത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിച്ചു.

15,000-ത്തിലധികം പ്രതിഭകൾ പങ്കെടുത്ത മേള, രക്ഷിതാക്കൾ, അദ്ധ്യാപകർ, മാദ്ധ്യമങ്ങൾ, കലാപ്രേമികൾ എന്നിവരടങ്ങുന്ന സദസിനു മുമ്പിൽ വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള വേദിയൊരുക്കി. 


ആകെ 249 മത്സര ഇനങ്ങളാണ് ഉണ്ടായിരുന്നത്. ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ പ്രോഗ്രാം കമ്മിറ്റി സമയക്രമവും സുതാര്യതയും നിലനിറുത്തി. സ്വർണക്കപ്പ് വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആഘോഷത്തിന്റെ മുഹൂർത്തമായി മാറി.


കലോത്സവം തിരുവനന്തപുരത്ത് എത്തിയപ്പോൾ, വർദ്ധിച്ച ട്രാഫിക്- പാർക്കിംഗ് പ്രശ്നങ്ങൾ, ചില വേദികളിലെ പരിമിതമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് ആശങ്കകൾ ഉയർന്നിരുന്നു. 

എന്നിരുന്നാലും, വിവിധ ഏജൻസികൾ തമ്മിലുള്ള കൃത്യമായ ആസൂത്രണവും ഏകോപനവും പരിപാടിയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കി.

പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ പൊലീസ് വകുപ്പും മോട്ടോർ വാഹന വകുപ്പും ഗതാഗതം തടസമില്ലാതെ നിയന്ത്രിച്ചതിന് പ്രത്യേക അംഗീകാരം അർഹിക്കുന്നു. 


സെൻട്രൽ സ്റ്റേഡിയത്തിലും പുത്തരിക്കണ്ടം മൈതാനത്തും വൻ ജനക്കൂട്ടം തടിച്ചുകൂടിയിട്ടും കാര്യമായ തടസങ്ങളൊന്നും ഉണ്ടായില്ല.


കലോത്സവത്തിന്റെ പ്രധാന പ്രത്യേകത , ഭക്ഷണ പന്തലുകളുടെ ജർമ്മൻ പ്രചോദിത രൂപകൽപ്പനയായിരുന്നു, ഇത് വേദിയുടെ ഏതു ഭാഗത്തു നിന്നും തടസമില്ലാത്ത കാഴ്ച കാണികൾക്ക് സമ്മാനിച്ചു. 

ജില്ലയിലെമ്പാടുമുള്ള സ്‌കൂളുകളിൽ നിന്നുള്ള സംഭാവനകളോടെ ഭക്ഷണശാല മികച്ച വിജയമായിരുന്നു.

ഭക്ഷണശാലയിൽ ഒരേസമയം നാലായിരം പേർക്ക് ഭക്ഷണം കഴിക്കാൻ അവസരമൊരുക്കി, ആയിരം പേർക്കുള്ള അധിക വിശ്രമ കേന്ദ്രങ്ങൾ, ദൈനംദിന സാംസ്കാരിക പരിപാടികൾ, കലാ- കായിക- വാർത്താചിത്രങ്ങളുടെ പ്രദർശനം എന്നിവകൊണ്ട് ഭക്ഷണശാല മികവുറ്റതായി. 


ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പത്തൊൻപത് കമ്മിറ്റികൾ കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കി. താമസം മുതൽ ഗതാഗതം വരെ, ഓരോ കമ്മിറ്റിയും അതിന്റെ ചുമതലകൾ കൃത്യതയോടെ നിർവഹിച്ചു.


മത്സരാർത്ഥികളുടെ താമസത്തിന് ഇരുപത്തിയാറ് സ്കൂളുകൾ സജ്ജീകരിച്ചു. അധിക സ്കൂളുകൾ റിസർവ് ആയി സജ്ജമാക്കി. 

ട്രാൻസ്‌പോർട്ടേഷൻ കമ്മിറ്റി ഇരുനൂറിലധികം വാഹനങ്ങൾ അണിനിരത്തി വേദികൾക്കിടയിൽ മത്സരാർത്ഥികളുടെ യാത്ര സുഗമമാക്കി.വിവിധ ട്രേഡ് യൂണിയനുകളുടെ സഹകരണത്തോടെ സൗജന്യ സേവനങ്ങളും നൽകി.

Advertisment