Advertisment

വൃദ്ധ സന്യസിയുടെ സമാധിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താനൊരുങ്ങി പോലീസ്

കഴിഞ്ഞ ദിവസമാണ് 'അച്ഛൻ സമാധി'യായെന്ന് മക്കൾ ബോർഡ് സ്ഥാപിച്ചത്. രണ്ട് ആൺമക്കൾ ചേർന്ന് പിതാവ് ഗോപൻ സ്വാമിയെ കുഴിച്ചുമൂടിയ ശേഷം സ്മാരകം ഉണ്ടാക്കുകയായിരുന്നു. 

New Update
old man's body and conduct a postmortem

തിരുവനന്തപുരം: വൃദ്ധ സന്യസിയുടെ സമാധിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താനൊരുങ്ങി പോലീസ്.

Advertisment

മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസ് കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. 

കലക്ടറുടെ തീരുമാനം വന്നുകഴിഞ്ഞാൽ ആർഡിഒയുടെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടം നടത്തുമെന്ന് നെയ്യാറ്റിൻകര പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് 'അച്ഛൻ സമാധി'യായെന്ന് മക്കൾ ബോർഡ് സ്ഥാപിച്ചത്. രണ്ട് ആൺമക്കൾ ചേർന്ന് പിതാവ് ഗോപൻ സ്വാമിയെ കുഴിച്ചുമൂടിയ ശേഷം സ്മാരകം ഉണ്ടാക്കുകയായിരുന്നു. 

'സമാധി'യായെന്ന് മക്കൾ പറയുന്നതിൽ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയർന്നതിന് പിന്നാലെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യാനുള്ള പൊലിസിന്റെ നീക്കം.

Advertisment