തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ കടകൾ അടച്ചിട്ടുള്ള അനിശ്ചിതകാല സമരത്തിനു ഇന്ന് തുടക്കമാകും. റേഷൻ വ്യാപാരി കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം.
കോർഡിനേഷൻ കമ്മിറ്റി നേതാക്കളുമായി സംസ്ഥാന സർക്കാർ രണ്ടുവട്ടം നടത്തിയ ചർച്ചയും പരാജയപ്പെട്ടതോടെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ സംഘടനാ ഭാരവാഹികളും വ്യാപാരികളുമെത്തുന്നത്.
നാളെ മുതൽ അനിശ്ചിതകാലത്തേക്ക് കേരളത്തിലെ 14,000ത്തോളം റേഷൻ കടകൾ അടച്ചിടും. അനിശ്ചിതകാല സമരം പ്രഖ്യാപിച്ച റേഷന്‍ വ്യാപാരികള്‍ക്ക് മുന്നറിയിപ്പുമായി ഭക്ഷ്യവകുപ്പ് മന്ത്രി രംഗത്തെത്തിയിട്ടുണ്ട്.
ഭക്ഷ്യധാന്യങ്ങള്‍ നിഷേധിച്ചാല്‍ റേഷന്‍കടകളില്‍ നിന്ന് ധാന്യങ്ങള്‍ തിരിച്ചെടുക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. റേഷന്‍ കടകള്‍ക്ക് ലൈസന്‍സ് കൊടുക്കുന്നത് സര്‍ക്കാരാണ്.
ഗുണഭോക്താക്കള്‍ക്ക് ധാന്യങ്ങള്‍ നിഷേധിച്ചാല്‍ ഫുഡ് സെക്യൂരിറ്റി അലവന്‍സ് വ്യാപാരികള്‍ നല്‍കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.