Advertisment

വിദ്യാർത്ഥിനിയെ അധ്യാപകൻ ഉപദ്രവിക്കാൻ ശ്രമിച്ചു. സംഭവം മറച്ചുവെക്കാൻ ശ്രമിച്ച സ്കൂള്‍ അധികൃതർക്കെതിരെ പോക്സോ കേസ് രജിസറ്റർ ചെയ്തു

അധ്യാപകനെതിരെ തിങ്കളാഴ്ച കുട്ടി സ്കൂള്‍ അധികൃതർക്ക് പരാതി നൽകിയിരുന്നു. അധ്യാപകനെ സസ്പെൻഡ് ചെയ്തെങ്കിലും ഈ വിവരം പൊലീസിനെ അറിയിച്ചില്ല. 

New Update
kerala police vehicle

തിരുവനന്തപുരം: വിദ്യാർത്ഥിനിയെ അധ്യാപകൻ ഉപദ്രവിക്കാൻ ശ്രമിച്ച വിവരം മറച്ചുവെച്ച സ്കൂള്‍ അധികൃതർക്കെതിരെ പോക്സോ പ്രകാരം പൊലീസ് കേസെടുത്തു. 

Advertisment

തിരുവനന്തപുരം നഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ സ്കൂളിനെതിരെയാണ് ഫോർട്ട് പൊലീസ് കേസെടുത്തത്.


അധ്യാപകനായ അരുണ്‍ മോഹനാണ് കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. 


അധ്യാപകനെതിരെ തിങ്കളാഴ്ച കുട്ടി സ്കൂള്‍ അധികൃതർക്ക് പരാതി നൽകിയിരുന്നു. അധ്യാപകനെ സസ്പെൻഡ് ചെയ്തെങ്കിലും ഈ വിവരം പൊലീസിനെ അറിയിച്ചില്ല. 

കുട്ടിയുടെ ബന്ധുവാണ് വെള്ളിയാഴ്ച പൊലീസിനെ വിവരം അറിയിക്കുന്നത്. പൊലീസ് കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് സ്കൂള്‍ അധികൃതരുടെ വീഴ്ചയും പുറത്തുവരുന്നത്. 

പ്രഥമാധ്യാപകൻ ഉള്‍പ്പെടെയുള്ള സ്കൂള്‍ അധികൃതർക്കെതിരെയാണ് ഫോർട്ട് പൊലീസ് കേസെടുത്തത്. അറസ്റ്റിലായ അധ്യാപകൻ അരുണ്‍ മോഹനെ റിമാന്‍ഡ് ചെയ്തു.

Advertisment