തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിനും ബിയറിനും വൈനിനും ഇന്ന്മുതൽ വില കൂടും.
ബെവ്‌കോ നിർമ്മിക്കുന്ന ജവാൻ റമ്മിനും 10 രൂപ കൂട്ടി. ലിറ്ററിന് 640 രൂപയായിരുന്ന ജവാൻ മദ്യത്തിന് ഇതോടെ വില 650 രൂപയാവും.
മദ്യ വിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. 15 മാസത്തിന് ശേഷമാണ് മദ്യത്തിന് വില കൂടുന്നത്.
ബെവ്കോയും മദ്യക്കമ്പനികളും തമ്മിലുള്ള ‘റേറ്റ് കോൺട്രാക്ട്’ അനുസരിച്ചാണ് മദ്യവില നിശ്ചയിക്കുന്നത്. കമ്പനികൾ ഓരോ വർഷവും വിലവർധന ആവശ്യപ്പെടാറുണ്ട്.