തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കായി സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ് പുറത്തിറക്കിയ രണ്ട് ബോധവൽക്കരണ ഹ്രസ്വചിത്രങ്ങൾ മന്ത്രി ആർ ബിന്ദു പ്രകാശനം ചെയ്തു.
ഭിന്നശേഷി അവകാശനിയമത്തിലെ പ്രസക്ത വകുപ്പുകൾ അടിസ്ഥാനമാക്കിയാണ് ഹ്രസ്വചിത്രങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.
മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള രണ്ട് ഹ്രസ്വചിത്രം നിർമിച്ചിരിക്കുന്നത് കെഎസ്എഫ്ഡിസിയാണ്. സിനിമ തിയറ്ററുകളിലും സാമൂഹ്യനീതി വകുപ്പിന്റെ പരിശീലന പരിപാടികൾ ഉൾപ്പെടെയുള്ള സർക്കാർ പരിപാടികളിലും ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിക്കും.