Advertisment

പാലക്കാട് ബ്രൂവറി. മന്ത്രിസഭായോഗത്തിൽ പാർട്ടി മന്ത്രിമാർക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സി.പി.ഐ. മറ്റുള്ളമന്ത്രിമാരുടെ വശദീകരണത്തിൽ തൃപ്തിപ്പെട്ടു. എതിർപ്പ് പരസ്യമാക്കി ജനയുഗം. ജലചൂഷണമില്ലെന്ന് ആവർത്തിച്ച് മന്ത്രി. ഉപയോഗിക്കുന്ന വെള്ളത്തിന്റെ കണക്ക് വിശദീകരിച്ച് എം.ബി രാജേഷ്. ഒയാസിസുമായുള്ള കരാർ റദ്ദ് ചെയ്യണശമന്ന് ആവശ്യപ്പെടാൻ സി.പി.ഐ

എലപ്പുള്ളി പ്രദേശത്ത് ഗുരുതരമായ ജലചൂഷണം സംബന്ധിച്ച പ്രശ്‌നങ്ങൾ ഉയരാനിടയുള്ള സാഹചര്യം മുന്നിൽക്കണ്ട് മന്ത്രിമാർ ഉയർന്നു പ്രവർത്തിച്ചില്ലെന്ന അഭിപ്രായവും പാർട്ടി നേതൃയോഗത്തിൽ പങ്കുവെയ്ക്കപ്പെട്ടു. 

New Update
card cpi ministers

തിരുവനന്തപുരം: പാലക്കാട്ട് ബ്രൂവറി അനുവദിക്കാൻ തീരുമാനമെടുത്ത മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ മന്ത്രിമാർക്ക് ജാഗ്രതക്കുറവുണ്ടായെന്ന് പാർട്ടി സംസ്ഥാന കൗൺസിൽ യോഗത്തിൽ വിമർശനം. 

Advertisment

എലപ്പുള്ളി പ്രദേശത്ത് ഗുരുതരമായ ജലചൂഷണം സംബന്ധിച്ച പ്രശ്‌നങ്ങൾ ഉയരാനിടയുള്ള സാഹചര്യം മുന്നിൽക്കണ്ട് മന്ത്രിമാർ ഉയർന്നു പ്രവർത്തിച്ചില്ലെന്ന അഭിപ്രായവും പാർട്ടി നേതൃയോഗത്തിൽ പങ്കുവെയ്ക്കപ്പെട്ടു. 


ചില സംശയങ്ങൾ മന്ത്രിമാർ ഉന്നയിച്ചെങ്കിലും സി.പി.എം മന്ത്രിമാർ വിശദീകരിച്ചതോടെ അതിൽ തൃപ്തിപ്പെട്ട് ചോദ്യങ്ങളുമായി മുന്നോട്ട് പോയില്ലെന്നും കൗൺസിലിൽ വാദമുയർന്നു.


നിർണ്ണായകമായ മന്ത്രിസഭാ യോഗത്തിന് മുമ്പ് തന്നെ മന്ത്രിമാർ ഈ വിഷയം പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

ഇക്കാര്യം വ്യവസായ മന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും എന്നാൽ പാർട്ടിയുടെ ആശങ്കകളും സംശയങ്ങളും ഉന്നയിക്കണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. 


എന്നാൽ വിഷയം മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് എത്തിയപ്പോൾ വ്യവസായ, എക്‌സ്‌സൈസ് മരന്തിമാരുടെ വിശദീകരണത്തിൽ സി.പി.ഐ മന്ത്രിമാർ തൃപ്തിപ്പെടുകയായിരുന്നുവെന്നാണ് കൗൺസിൽ യോഗത്തിൽ വ്യക്തമാക്കപ്പെട്ടത്.


പദ്ധതിക്കുള്ള വെള്ളം എവിടെ നിന്ന് കണ്ടെത്തുമെന്ന് വ്യക്തതയില്ലെന്നാണ് സി.പി.ഐ തൃശ്ശൂർ ജില്ലാ നേതൃത്വം പാർട്ടി സംസ്ഥാന നേതൃത്വത്തിന് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നത്.

കുടിവെള്ളത്തിനായി മലമ്പുഴ ഡാമിൽ നിന്നും എടുക്കുന്ന ജലം വ്യവസായിക ആവശ്യത്തിന് നൽകേണ്ടതില്ല. പരിസര മലിനീകരണം എങ്ങനെ ഒഴിവാക്കാമെന്ന കാര്യത്തിലും വ്യക്തതയില്ല. 


സർക്കാരിന്റെ തണ്ണീർത്തട നിയമം ലംഘിച്ചുകൊണ്ടാണ് ഒയാസിസ് കമ്പനി ഫാക്ടറി സ്ഥാപിക്കാൻ നീക്കം നടത്തുന്നത്. 


ഇതിനായി 25 ഏക്കർ ഭൂമി വ്യവസായിക ആവശ്യത്തിന്റെ പേര് പറഞ്ഞ് തരം മാറ്റുന്നതിന് ആർ.ഡി.ഒയും കൃഷി വകുപ്പും എതിർപ്പറിയിച്ചിട്ടുണ്ടെന്നും കത്തിൽ പറയുന്നു. 

മദ്യവർജ്ജനത്തെ പ്രോത്സാഹിപ്പിക്കുമെന്ന് പ്രകടനപത്രികയിൽ തന്നെ എൽ.ഡി.എഫ് രപഖ്യാപിച്ചിരിക്കെ ബ്രൂവറിക്ക് അനുമതി നൽകുന്നത് അതിന്റെ അന്ത:സത്ത ചോർത്തും.


പുതിയ ബ്രൂവറിക്ക് അനുമതി കൊടുക്കുന്നത് എൽ.ഡി.എഫ് ചർച്ച ചെയ്തിട്ടില്ല.


അതുകൊണ്ട് തന്നെ ഒയാസിസുമായുള്ള കരാർ റദ്ദാക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനോട് ആവശ്യപ്പെടാനാണ് സി.പിഐ  തീരുമാനം. ഇത് സെക്രട്ടറിതല ചർച്ചയിലും ഇനി ചേരാനിരിക്കുന്ന മുന്നണി യോഗത്തിലും ഉന്നയിച്ചേക്കും.

ഇതിനിടെ വിഷയത്തിൽ പാർട്ടിയുടെ എതിർപ്പ് പരസ്യമാക്കി സി.പി.ഐ മുഖപത്രമായ ജനയുഗത്തിൽ ദേശീയ കൗൺസിലംഗം സത്യൻ മൊകേരി ലേഖനമെഴുതുകയും ചെയ്തിട്ടുണ്ട്. ബ്രൂവറിക്കുള്ള അനുമതി കൃഷിക്കാരിലും കർഷക തൊഴിലാ ളികളിലും ആശങ്കയുണ്ടാക്കി. 


വെള്ളം മദ്യനിർമാണ കമ്പനിക്ക് വിട്ടുനൽകിയാൽ നെൽകൃഷി ഇല്ലാതാകും. സംസ്ഥാന താൽപര്യത്തിന് നിരക്കാത്ത പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറണമെന്നാണ് ലേഖനത്തിലെ ആവശ്യം. 


അമിത ജലഉപഭോഗമില്ല: കണക്കുകൾ വ്യക്തമാക്കി എം.ബി രാജേഷ്

ബ്രൂവറിക്കായി ഒരു തുള്ളി ഭൂഗർഭ ജലമെടുക്കില്ല. അതിന്റെ ആവശ്യവും വരുന്നില്ല. 2,02,300 ദശലക്ഷം ലിറ്ററാണ് മലമ്പുഴ ഡാമിന്റെ ആകെ സംഭരണശേഷി.

ഒരു വർഷം പാലക്കാട് നഗരസഭയിലും പിരായിരി പഞ്ചായത്തിന് ഭാഗികമായും കുടിവെള്ളത്തിന് ആവശ്യമായി വരുന്നത് ഒരു ദിവസം വേണ്ടി വരുന്നത് 45ദശലക്ഷം ലിറ്ററാണ്. 


മറ്റിടങ്ങളിലെയും പൂർത്തിയായി വരുന്ന 5ദശലക്ഷം ലിറ്റർ പദ്ധതിയും ചേർത്ത് ആകെ അവിടെ വേണ്ടി വരുന്ന ഒരു ദിവസത്തെ കുടിവെള്ളം 81.5ദശലക്ഷം ലിറ്ററാണ്. മഴക്കാലത്ത് ഇതേ അളവിൽ വെള്ളം കൊടുക്കേണ്ടി വരില്ല.


ഇനി അങ്ങനെ വേണമെന്ന് കണക്കാക്കിയാലും 29747.5 ദശലക്ഷം ലിറ്റർ വെള്ളമാണ് എന്നിരുന്നാലും ആവശ്യം. അതായത് ഒരു വർഷം കുടിവെള്ളത്തിന് ആവശ്യമായി വരുന്നത് മലമ്പുഴ അണക്കെട്ടിൽ ഒറ്റത്തവണ സംഭരിക്കുന്നതിന്റെ 13.6 ശതമാനം വെള്ളം മാത്രമാണ്.

കുടിവെള്ളത്തിന് പരമാവധി 96ദശലക്ഷം ലിറ്ററാണ് മലമ്പുഴ പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുള്ളത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ ജലദൗർലഭ്യം മൂലം മലമ്പുഴ പദ്ധതി നിർത്തിവെയ്‌ക്കേണ്ടി വന്നിട്ടില്ല.


കൃഷി ആവശ്യത്തിന് നവംബർ മുതൽ ഫെബ്രുവരി വരെയാണ്. കഴിഞ്ഞ 10 വർഷമായി ഇതിനും മുടക്കം വന്നിട്ടില്ല. 


എഥനോൾ നിർമാണശാലയ്ക്ക് തുടക്കത്തിൽ 0.05 ദശലക്ഷം ലിറ്ററാണ് ആവശ്യമായി വരുന്നത്. പൂർണ്ണതോതിൽ പ്ലാന്റ് പ്രവർത്തനം തുടങ്ങിയാൽ അപ്പോൾ വേണ്ടത് 0.5 ദശലക്ഷം ലിറ്ററാണ്.

അതായത് പാലക്കാട് നഗരത്തിന് ആവശ്യമായി വേണ്ടി വരുന്ന കുടിവെള്ളത്തിന്റെ 1.1ശതമാനം മാത്രമാണ് ഈ പ്ലാന്റിന് ആകെ വേണ്ടി വരുന്നത്. 


ജല അതോറിറ്റി കമ്പനിക്കാവശ്യമായ വെള്ളം പ്രത്യേകമായി നൽകുമെന്നല്ല പറഞ്ഞിട്ടുള്ളത്. 


മലമ്പുഴ ഡാമിൽ നിന്ന് കിൻഫ്രയിലേക്കും പാലക്കാട് ഐ.ഐ.ടിയിലേക്കും പ്രതിദിനം 10 ദശലക്ഷം ലിറ്റർ വെള്ളമെത്തിക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്. ഈ ലൈനിൽ നിന്ന് കമ്പനിക്ക് കൂടി വെള്ളം ലഭ്യമാക്കും. 2011ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഈ ധാരണയുണ്ടാക്കിയത്.

ഡാമിലെ വെള്ളം മാത്രമല്ല അഞ്ചേക്കറിൽ സ്ഥാപിക്കുന്ന മഴവെള്ളസംഭരണിയിൽ നിന്നും വെള്ളമെടുക്കും. ഇക്കാര്യങ്ങൾ വിശദീകരിച്ചാൽ തീരാവുന്ന ആശങ്കയേ സി.പി.ഐയ്ക്ക് ഉള്ളൂ.

ബിനോയ് വിശ്വത്തെ കണ്ടപ്പോഴും കാര്യങ്ങൾ ഇത്ര വിശദീകരിച്ചിരുന്നില്ല. വിശദീകരിച്ചാൽ കാര്യങ്ങൾ ആർക്കും ബോധ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

Advertisment