Advertisment

സ്‌കൂള്‍ ബസ്സില്‍ വച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അറസ്റ്റിൽ

പരിക്കേറ്റ വിദ്യാര്‍ത്ഥിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

New Update
kerala police vehicle1

തിരുവനന്തപുരം: സ്‌കൂള്‍ ബസ്സില്‍ യാത്രചെയ്യവെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് കത്തേറ്റു. നെട്ടയത്തെ സ്വകാര്യ സ്‌കൂള്‍ ബസ്സില്‍ വച്ചാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റത്.

Advertisment

സംഭവവുമായി ബന്ധപ്പെട്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വട്ടിയൂര്‍ക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment