Advertisment

കമുകറ പുരുഷോത്തമന്റെ ഭാര്യ രമണി പുരുഷോത്തമൻ അന്തരിച്ചു

ഭൗതിക ശരീരം പേരൂർക്കട സ്വാതി നഗർ ലെയിൻ 2Bയിൽ രാവിലെ 11.30 വരെ പൊതുദർശനം. തുടർന്ന് ബുധനാഴ്ച വൈകിട്ട് 5.30ന് തിരുവട്ടാർ കുടുംബവീട്ടിൽ സംസ്കാരം.

New Update
RAMANI PURUSHOTHAMAN

തിരുവനന്തപുരം: പരേതനായ പ്രശസ്ത പിന്നണി ഗായകൻ കമുകറ പുരുഷോത്തമന്റെ ഭാര്യ തിരുവട്ടാർ കമുകറ ശ്രീ ഭവനിൽ രമണി പുരുഷോത്തമൻ (88) തിരുവനന്തപുരത്ത് അന്തരിച്ചു. മുഞ്ചിറ പള്ളിവിളാകം കുടുംബാംഗമാണ്. 

Advertisment

മക്കൾ: ശ്രീകല, ശ്രീകുമാർ (റിട്ട . മാനേജർ, പഞ്ചാബ് നാഷണൽ ബാങ്ക്), ഡോ. ശ്രീലേഖ (റിട്ട. പ്രൊഫസർ,കരമന എൻ.എസ്.എസ്. കോളേജ്) ശ്രീഹരി (എഞ്ചിനീയർ).

മരുമക്കൾ പരേതനായ എം. വിജയകുമാരൻ നായർ (റിട്ട. ഡി.ജി.എം., ബിഎസ്എൻഎൽ, സുജാത ശ്രീകുമാർ, പി.വി. ശിവശങ്കരപ്പിള്ള (റിട്ട. എ.ജി.എം. എസ്.ബി.ടി), മഞ്ജു ശ്രീഹരി. 

ഭൗതിക ശരീരം പേരൂർക്കട സ്വാതി നഗർ ലെയിൻ 2Bയിൽ രാവിലെ 11.30 വരെ പൊതുദർശനം. തുടർന്ന് ബുധനാഴ്ച വൈകിട്ട് 5.30ന് തിരുവട്ടാർ കുടുംബവീട്ടിൽ സംസ്കാരം.

Advertisment