Advertisment

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ശ്രീറാം വെങ്കിട്ടരാമന്‍ കൃഷി വകുപ്പ് ഡയറക്ടര്‍, ഡോ. അദീല അബ്ദുല്ല സാമൂഹിക നീതി വകുപ്പ് സെക്രട്ടറി

കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ സിഎംഡി സ്ഥാനവും നൂഹ് വഹിക്കും. പകരം ഡോ. അശ്വതി ശ്രീനിവാസിന് സപ്ലൈകോയുടെ ചുമതല നൽകി.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
ias kerala

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണി നടത്തി സർക്കാർ. ധനവകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമനെ കൃഷി വികസന, കർഷക ക്ഷേമ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു.

Advertisment

കൃഷി വികസന, കർഷകക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുല്ലയെ സാമൂഹിക നീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി മാറ്റി നിയമിച്ചു.

ഫിഷറീസ് ഡയറക്ടർ ബി. അബ്ദുൾ നാസറിനെ കായിക, യുവജന കാര്യ വകുപ്പ് സ്പെഷൽ സെക്രട്ടറിയായി നിയമിച്ചു. 

സിവിൽ സപ്ലൈസ് കോർപ്പറേഷൻ എംഡി പി ബി നൂഹിനെ ഗതാഗത വകുപ്പ് സ്പെഷൽ സെക്രട്ടറിയായി നിയമിച്ചു.

കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ സിഎംഡി സ്ഥാനവും നൂഹ് വഹിക്കും. പകരം ഡോ. അശ്വതി ശ്രീനിവാസിന് സപ്ലൈകോയുടെ ചുമതല നൽകി.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, ഫിഷറീസ് ഡയറക്ടർ എന്നീ തസ്തികകളുടെ അധിക ചുമതല കൂടിയുണ്ട്.

പൊതുമരാമത്ത് വകുപ്പ് അഡീഷണൽ സെക്രട്ടറി എ ഷിബുവിന് കേരള സംസ്ഥാന മൺപാത്ര നിർമ്മാണ മാർക്കറ്റിങ് ആൻഡ് വെൽഫെയർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ മാനേജിങ് ഡയറക്ടറുടെ പൂർണ അധിക ചുമതല നൽകി.

 കൊളീജിയറ്റ് വിദ്യാഭ്യാസ ഡയറക്ടർ കെ. സുധീർ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറുടെ പൂർണ അധിക ചുമതലയും നൽകിയിട്ടുണ്ട്.

Advertisment