തിരുവനന്തപുരം: ബാലരാമപുരത്ത് കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടു വയസ്സുകാരിയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ദേവേന്ദുവിൻ്റേത് മുങ്ങി മരണം എന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ദേവേന്ദുവിനെ ജീവനോടെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയെന്ന് കുട്ടിയുടെ അമ്മാവൻ ഹരികുമാർ പൊലീസിനോട് കുറ്റസമ്മതം നടത്തിയിരുന്നു. കുഞ്ഞിന്റെ കയ്യിൽ രണ്ട് പാടുകളുണ്ട്. കിണറ്റിലേക്കെറിയവേ കൈ ഇടിച്ചതാകാം എന്നാണ് നിഗമനം.
പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഹരികുമാറാണ് കൊലയ്ക്ക് പിന്നിലെന്ന സംശയത്തിലേക്ക് എത്തിയത്.
എന്നാൽ സഹോദരിയെ രക്ഷിക്കാൻ ഹരികുമാർ ശ്രമിക്കുകയാണെന്ന് പൊലീസ് സംശയിക്കുന്നു.
അതോടൊപ്പം കുട്ടിയെ കിണറ്റിലെറിയാൻ ഹരികുമാറിന് കുട്ടിയുടെ അമ്മ ശ്രീതുവിൻ്റെ സഹായം കിട്ടിയതായും പൊലീസ് കരുതുന്നു.ഹരികുമാറും കുഞ്ഞിന്റെ മാതാവ് ശ്രീതുവും തമ്മിലുള്ള വാട്ആപ്പ് ചാറ്റ് വിവരങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.