Advertisment

ഒഴിയേണ്ടി വരുമോ ഒയാസിസ്: ബ്രൂവറിയിൽ സർക്കാരിനെ വെട്ടിലാക്കി ദേശീയ കൗൺസിലിലും സി.പി.ഐയുടെ എതിർപ്പ്. എൽ.ഡി.എഫ് സർക്കാർ ഇടതുമൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ചു. ഇതിന്റെ പ്രതിഫലനമാണ് ബ്രൂവറി അനുമതി. പങ്കാളിത്തപെൻഷൻ പിൻവലിക്കാത്തതിലും അമർഷം. ഇടതുപക്ഷത്തെ എതിർപ്പ് ആയുധമാക്കി നിലപാട് കടുപ്പിക്കാൻ യു.ഡി.എഫ് നിയമസഭയിലും പുറത്തും സമരം കടുത്തേക്കും

വരുന്നത്. എൽ.ഡി.എഫിൽ ആലോചിക്കാതെ മദ്യനയം മാറ്റിയതും ബ്രൂവറിക്ക് അനുമതി നൽകിയതും ഘടകകക്ഷികളിൽ അമർഷത്തിന് കാരണമായിട്ടുണ്ട്. 

New Update
card stheesan binoy pinarayi rajesh

തിരുവനന്തപുരം: ബ്രൂവറി വിഷയത്തിൽ വിമർശനം കടുപ്പിച്ച് സി.പി.ഐ വിശാഖപട്ടണത്ത് ചേർന്ന ദേശീയ കൗൺസിലിലാണ് വിഷയത്തിൽ രൂക്ഷവിമർശനവുമായി കേരളത്തിൽ നിന്നുള്ള സി.പി.ഐ നേതാക്കൾ രംഗത്തിറങ്ങിയത്. 

Advertisment

എൽ.ഡി.എഫ് സർക്കാർ ഇടത് മൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ചു. ഇതിന്റെ പ്രതിഫലനമാണ് ബ്രൂവറിക്കുള്ള അനുമതി. പങ്കാളിത്ത പെൻഷൻ പിൻവലിക്കാനും സർക്കാർ തയ്യാറായില്ല.


ഇക്കാര്യം എൽ.ഡിഎഫിന്റെ പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനമായിരുന്നുവെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. 


സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ദേശീയ കൗൺസിൽ അംഗം പ്രകാശ് ബാബു, കെ.പി രാജേന്ദ്രൻ എന്നിവരാണ് വിമർശനവുമായി രംഗത്തിറങ്ങിയത്.

കുടിവെള്ള പ്രശ്‌നം നിലനിൽക്കുന്ന പാലക്കാട് എലുപ്പുള്ളിൽ ഒയാസിസ് ഗ്രൂപ്പിന് ബ്രൂവറി അനുവദിച്ച വിഷയത്തിൽ എതിർപ്പുമായി പാർട്ടി മുഖപത്രത്തിൽ സത്യൻ മൊകേരി ലേഖനമെഴുതിയിരുന്നു.


ഇതിന് പിന്നാലെയാണ് ദേശീയ കൗൺസിലിൽ നടന്ന കേരളനേതാക്കളുടെ വിമർശനം ഗൗരവമർഹിക്കുന്നതാണ്. 


കുടിവെള്ള പ്രശ്‌നം ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകി എക്‌സ്‌സൈസ് മന്ത്രി പത്രസമ്മേളനം നടത്തിയിട്ടും വങ്ങാൻ സി.പി.ഐ തയ്യാറാകുന്നില്ലെന്നതിന്റെ സൂചനയാണ് പുറത്തേക്ക്

വരുന്നത്. എൽ.ഡി.എഫിൽ ആലോചിക്കാതെ മദ്യനയം മാറ്റിയതും ബ്രൂവറിക്ക് അനുമതി നൽകിയതും ഘടകകക്ഷികളിൽ അമർഷത്തിന് കാരണമായിട്ടുണ്ട്. 


ഇതിനിടെ എം.ബി രാജേഷ് നേരിട്ട് ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടും സി.പി.ഐ വഴങ്ങാൻ തയ്യാറായിട്ടില്ല. 


എലപ്പുള്ളിൽ കുടിവെള്ള പ്രശ്‌നമുണ്ടെന്ന പാർട്ടി മണ്ഡലം ജില്ലാ നേതൃത്വങ്ങളുടെ വാദഗതി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

നിയമസഭാ സമ്മേളന കാലയളവായതിനാൽ തന്നെ വിഷയത്തിലുള്ള ഇടതുമുന്നണിയിലെ എതിർപ്പ് യു.ഡി.എഫ് ആയുധമാക്കിയേക്കും. നിയമസഭയിലും പുറത്തും ഈ വിഷയമുയർത്തി സമരമാരംഭിക്കാനും സാധ്യതയുണ്ട്.


എന്ത് എതിർപ്പ് വന്നാലും ബ്രൂവറിക്കുള്ള അനുമതി സർക്കാർ പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും എക്‌സ്‌സൈസ് മന്ത്രി എം.ബി രാജേഷും അസന്നിഗ്ധമായി സഭയിൽ വ്യക്തമാക്കിയിരുന്നു. 


ഗവർണറുടെ നന്ദി പ്രമേയ ചർച്ചയ്ക്ക് മറുപടി പറയുമ്പോഴാണ് പദ്ധതിയിൽ പിന്നോട്ടില്ലെന്ന സർക്കാർ നയം വ്യക്തമാക്കപ്പെട്ടത്. ഭരണമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐയുടെ എതിർപ്പും പ്രതിപക്ഷത്തിന്റെ സമരത്തിനുള്ള ഒരുക്കവും നിലനിൽക്കുന്നതോടെ പദ്ധതിയുമായി മുന്നോട്ട് പോകാൻ സർക്കാരിന് ഏറെ വിയർപ്പൊഴുക്കേണ്ടി വരും.

ഇതിനിടെ ഡൽഹി മദ്യനയ അഴിമതി കേസിൽ പ്രതി ചേർക്കപ്പെട്ട മുൻ തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ.കവിത കമ്പിനിക്ക് വേണ്ടി സംസാരിക്കാൻ കേരളത്തിലെത്തിയെന്നും സർക്കാരുമായി ചർച്ച നടത്തിയെന്നുമുള്ള പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ ആരോപണത്തിന് ഇതുവരെ മറുപടി നൽകാൻ സി.പി.എമ്മും സർക്കാരും തയ്യാറായിട്ടില്ല. 

2019,2022 വർഷങ്ങളിൽ കവിത വിവിധ പരിപാടികൾക്കായി കേരളത്തിൽ എത്തിയതിന്റെ തെളിവുകളും ഇന്നലെ പുറത്ത് വന്നിരുന്നു. ഇന്ന് വീണ്ടും സി.പി.ഐ വിമർശനം കടുപ്പിച്ചതോടെ നാളെ തുടങ്ങാനിരിക്കുന്ന കണ്ണൂർ ജില്ലാ സമ്മേളനത്തിൽ വിഷയം ചർച്ചയാവാനും ഇടയുണ്ട്.

Advertisment