തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് സേവനങ്ങൾക്ക് മാർച്ച് ഒന്ന് മുതൽ ആധാർ നിർബന്ധമാക്കി. ഈ സേവനം ഫല പ്രദമായി നടപ്പിലാക്കുന്നതിനായി, ആധാർ അധിഷ്ഠിത മൊബൈൽ നമ്പർ പരിവാഹനിൽ ഉൾപ്പെടുത്താത്ത വാഹന ഉടമകൾ എത്രയും വേഗം ഉൾപ്പെടു ത്തണമെന്ന് ഗതാഗത കമ്മിഷണർ അറിയിച്ചു.
മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ കഴിയാത്ത വാഹന ഉടമകൾക്കായി ആർടിഒ/ആർടിഒ (എൻഫോഴ്സസ്മെന്റ്) / സബ് ആർടിഒകളിൽ ഒരുക്കിയിട്ടുള്ള സ്പെഷ്യൽ കൗണ്ടർ മുഖേന ഈ മാസം 28 വരെ മൊബൈൽ നമ്പർ പരിവാഹനിൽ ഉൾപ്പെടുത്താവുന്നതാണ്.