Advertisment

അച്ഛന്റെ സുഹൃത്ത് എന്ന വ്യാജേന പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂട്ടറി കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു. പ്രതിയായ സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ. പിടിയിലായത് സ്ഥിരം പോക്സോ കേസുകളിൽ പ്രതിയവുന്നയാൾ

തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2024 ഡിസംബർ 24 നായിരുന്നു സംഭവം.

New Update
sadham husain tvm

തിരുവനന്തപുരം: അച്ഛന്റെ സുഹൃത്ത് എന്ന വ്യാജേന പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂട്ടറി കയറ്റി കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയിൽ.

Advertisment

വെടിവെച്ചാൻകോവിൽ സ്വദേശി സദ്ദാം ഹുസൈനാണ് പൊലീസിന്റെ പിടിയിലായത്. തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2024 ഡിസംബർ 24 നായിരുന്നു സംഭവം.

കഴിഞ്ഞ മാസം 24-ാം തീയതി രാവിലെ സ്കൂളിൽ പോകുമ്പോഴായിരുന്നു സംഭവം. നേരത്തെ കരുനാഗപ്പള്ളിയിലും, പന്തളത്തും രണ്ട് പോക്സോ കേസുകളിൽ പ്രതിയാണ് സദ്ദാം ഹുസൈൻ.തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് അറസ്റ്റിലായ സദ്ദാം ഹുസൈൻ.

Advertisment