Advertisment

ചുട്ടുപൊള്ളും! സംസ്ഥാനത്ത് ഇന്നും പകൽ താപനിലയിൽ വർധനയ്ക്ക് സാധ്യത. പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം

അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയണമെന്നും മുന്നറിയിപ്പിൽ പറയുന്നു

New Update
kerala heat

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനിലയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. ഒറ്റപെട്ട ഇടങ്ങളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നു വരെ രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ അധിക താപനിലയ്ക്കാണ് സാധ്യത.

Advertisment

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. പകൽ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം.

ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണം. അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. പൊതുജനങ്ങൾ ​ജാ​ഗ്രത പാലിക്കണമെന്നു മുന്നറിയിപ്പിലുണ്ട്.

Advertisment