Advertisment

രജിസ്ട്രാറെയും പരീക്ഷാ കൺട്രോളറെയും പുനർ നിയമിക്കാനുള്ള സർക്കാരിന്റെ ശുപാർശ തള്ളി ടെക്നോളജി യൂണിവേഴ്സിറ്റി വി.സി. സർക്കാരിന്റെ നിയമപരമല്ലാത്ത ശുപാർശകൾ അംഗീകരിക്കാൻ കഴിയില്ല. പുനർനിയമിക്കാൻ സർക്കാർ പറഞ്ഞവരെ പറഞ്ഞുവിട്ട് വി.സി. താനറിയാതെ പുനർനിയമനത്തിന് ശ്രമിച്ച രജിസ്ട്രാർക്കും തിരിച്ചടി നൽകി വി.സി. ഒരിടവേളയ്ക്ക് ശേഷം വൈസ്ചാൻസലർമാർ സർക്കാരുമായി ഏറ്റുമുട്ടുമ്പോൾ

കഴിഞ്ഞ 16ന് ചേർന്ന  സിൻഡിക്കേറ്റ് യോഗം വിസി പിരിച്ചുവിട്ട ശേഷം,  സിൻഡിക്കേറ്റ് അംഗങ്ങൾ യോഗം ചേർന്ന് പരീക്ഷ കൺട്രോളർക്കും രജിസ്ട്രാർക്കും പുനർ നിയമനം നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചിരുന്നുവെങ്കിലും  അനധികൃത സിൻഡിക്കേറ്റ് യോഗ തീരുമാനങ്ങൾ വിസി റദ്ദാക്കിയിരുന്നു. 

New Update
A. P. J. Abdul Kalam Technological University

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല രജിസ്ട്രാർ കൺട്രോളർ തസ്തികകളിൽ തുടർ നിയമനത്തിനുള്ള സർക്കാർ നിർദ്ദേശം വൈസ്ചാൻസലർ ഡോ.കെ.ശിവപ്രസാദ് അംഗീകരിക്കാതെ തള്ളി.

Advertisment

രജിസ്ട്രാർ ഡോ.എ.പ്രവീണിനും പരീക്ഷാ കൺട്രോളർ ഡോ.ആനന്ദ രശ്‌മിക്കും പുനർനിയമിക്കാനായിരുന്നു സർക്കാർ നിർദ്ദേശം.


നിയമപരമല്ലാത്തതിനാൽ നടപ്പാക്കാൻ കഴിയില്ലെന്ന് വി.സി സർക്കാരിനെ അറിയിച്ചു. പരീക്ഷാ കൺട്രോളറുടെ കാലാവധി ജനുവരി 24നും രജിസ്ട്രാറുടേത് ഇന്നും അവസാനിച്ചു.


സർവ്വകലാശാല നിയമത്തിൽ, സർവ്വകലാശാല ആവശ്യപ്പെടുകയാണെങ്കിൽ സർക്കാർ അനുമതിയോടെ ഒരു തവണ പുനർ നിയമനം നൽകുവാൻ വ്യവസ്ഥയുണ്ട്. 

കഴിഞ്ഞ 16ന് ചേർന്ന  സിൻഡിക്കേറ്റ് യോഗം വിസി പിരിച്ചുവിട്ട ശേഷം,  സിൻഡിക്കേറ്റ് അംഗങ്ങൾ യോഗം ചേർന്ന് പരീക്ഷ കൺട്രോളർക്കും രജിസ്ട്രാർക്കും പുനർ നിയമനം നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചിരുന്നുവെങ്കിലും  അനധികൃത സിൻഡിക്കേറ്റ് യോഗ തീരുമാനങ്ങൾ വിസി റദ്ദാക്കിയിരുന്നു. 


വിസിയുടെ ഈ ഉത്തരവ്  തടയണ മെന്ന് ആവശ്യപ്പെട്ട്  ഹൈക്കോടതിയെ  സിണ്ടിക്കേറ്റ്  സമീപിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല.


തുടർന്ന് രജിസ്ട്രാർക്കും, പരീക്ഷ കൺട്രോളർക്കും പുനർ നിയമനം നൽകണമെന്ന റദ്ദാക്കിയ സിൻഡിക്കേറ്റിന്റെ തീരുമാനം  വിസിയുടെ അനുമതി കൂടാതെ രജിസ്ട്രാർ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ അറിയിയിക്കുകയായിരുന്നു. 

അതിന്റെ അടിസ്ഥാനത്തി ലാണ് സർക്കാർ രണ്ടുപേർക്കും പുനർനിയമനത്തിനുള്ള അനുമതി നൽകിയത്.


ജോയിന്റ് രജിസ്ട്രാർക്കും, ഡീനിനും ചുമതലകൾ  കൈമാറാനും വിസി ഉത്തരവിട്ടിട്ടുണ്ട്.


സാങ്കേതിക സർവകലാശാല രജിസ്ട്രാർ കൺട്രോളർ തസ്തികകളിൽ തുടർ നിയമനത്തിനുള്ള സർക്കാർ നിർദ്ദേശം നടപ്പാക്കില്ല എന്ന് താത്കാലിക വൈസ് ചാൻസലർ തീരുമാനിച്ചത് സിണ്ടിക്കേറ്റിനെയും സർക്കാരിനെയും മറികടന്നാണെന്ന് സിൻഡിക്കേറ്റ് ആരോപിച്ചു.

സർവകലാശാലയിലെ സ്റ്റാറ്റ്യൂട്ടറി ഓഫീസർ മാരുടെ നിയമനാധികാരവും നിയന്ത്രണാധികാരവും മറ്റു പല സർവകലാശാല കളിൽ നിന്നും വ്യത്യസ്തമായി സിണ്ടിക്കേറ്റിൽ നിക്ഷിപ്തമാക്കിയിട്ടുള്ളതാണ് സാങ്കേതിക സർവകലാശാലാ നിയമം.


രണ്ടു മാസത്തിലൊരിക്കൽ സിണ്ടിക്കേറ്റ് യോഗംകൂടണം എന്നാണ് വ്യവസ്ഥ. 


അത് പാലിക്കാതെയാണ് വി.സി യുടെ തന്നിഷ്ടം നടപ്പാക്കൽ. സർവ്വകലാശാലാ സ്റ്റാറ്റ്യൂട്ടിൽ രജിസ്ട്രാറുടെ അധികാരങ്ങളും ചുമതലകളും കൃത്യമായി നിർവ്വചിച്ചിട്ടുണ്ട്. 

അതിൽ വിസിയുടെ നിയന്ത്രണത്തോടെ ചെയ്യേണ്ടതും അല്ലാത്ത തും വേർതിരിച്ച് പറഞ്ഞിട്ടുമുണ്ട്. 


സർവകലാശാലയുടെ കത്തിടപാടുകൾ രജിസ്ട്രാർ സ്വയം നിർവ്വഹിക്കേണ്ടതാണ്. 


അപ്രകാരം സിണ്ടിക്കേറ്റ് മിനിട്ട്സ് സർക്കാറിനു നൽകിയ രജിസ്ട്രാർ സിണ്ടിക്കേറ്റ് തീരുമാനങ്ങൾ വി.സി റദ്ദാക്കിയതായി ഉത്തരവുണ്ട് എന്നും സർക്കാരിനെ അറിയിച്ചിരുന്നു. 

അപ്രകാരം അറിയിച്ചതും താൻ കൂടി അംഗമായ സിണ്ടിക്കേറ്റിൽ പങ്കെടുത്തതും തെറ്റായ നടപടി ആണെന്നും ആയതിനാൽ ഉദ്യോഗത്തിൽ നിന്ന് നീക്കുന്നു എന്നുമാണ് വിസി യുടെ നിലപാട്. 


അങ്ങനെ ഉദ്യോഗത്തിൽ നിന്നൊരു സ്റ്റാറ്റ്യൂട്ടറി ഉദ്യോഗസ്ഥനെ നീക്കാൻ സിണ്ടിക്കേറ്റിന്റെ ശുപാർശ വേണമെന്നാണ് സ്റ്റാറ്റ്യൂട്ട് പറയുന്നത്. 


അതുകൊണ്ട് തന്നെ താല്ക്കാലിക വി.സിയുടെ നടപടി നിയമ വിരുദ്ധവും നിയമ സംവിധാനത്തോടുള്ള അനാദരവുമാണെന്നും സിൻഡിക്കേറ്റ് കുറ്റപ്പെടുത്തി.

Advertisment