Advertisment

പാഴ്സൽ സർവീസിന്റെ മറവിൽ കടമുറി വാടകയ്ക്ക് എടുത്ത് ലഹരി വിപണനം. 50 ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത ലഹരി ഉത്പന്നങ്ങൾ പിടികൂടി

പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ലക്ഷ്യമാക്കി എത്തിച്ചതാണ് ഇവയെന്ന് പൊലീസ് വ്യക്തമാക്കി.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
police jeep-3

തിരുവനന്തപുരം : തിരുവനന്തപുരം കല്ലമ്പലത്ത് 50 ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത ലഹരി ഉത്പന്നങ്ങൾ പിടികൂടി. സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്.

Advertisment

പാഴ്സൽ സർവീസിന്റെ മറവിൽ കടമുറി വാടകയ്ക്ക് എടുത്തായിരുന്നു ലഹരി കൈമാറ്റം.

പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ലക്ഷ്യമാക്കി എത്തിച്ചതാണ് ഇവയെന്ന് പൊലീസ് വ്യക്തമാക്കി. സ്കൂൾ കോളേജുകൾ കേന്ദ്രീകരിച്ചും ലഹരി വില്പനയ്ക്ക് പദ്ധതി ഇട്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 

Advertisment