തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയുടെയും കേരള പി.എസ്.സി അംഗം ആർ പാർവതി ദേവിയുടെയും മകൻ പി ഗോവിന്ദ് ശിവൻ വിവാഹിതനായി.
എറണാകുളം തിരുമാറാടി തേനാകര കളപ്പുരക്കൽ ജോർജിന്റെയും റെജിയുടെയും മകൾ എലീന ജോർജ് ആണ് വധു. സ്‌പെഷൽ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം.
മന്ത്രിമന്ദിരമായ റോസ് ഹൗസില്‍ വെച്ചാണ് വിവാഹം നടന്നത്. വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. മന്ത്രി ശിവന്‍കുട്ടിയാണ് വിവാഹ വിവരം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.