ഇപ്രാവശ്യം സബ്ജക്ട് മിനിമം ഉണ്ട്. അതുകൊണ്ട് എല്ലാവരും നന്നായി പഠിച്ചോണം. തന്നെ കാണാനെത്തിയ വിദ്യർത്ഥികൾക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേശം

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക പഠന പരിപോഷണ പദ്ധതിയുടെ ഭാഗമായി 27 പെൺകുട്ടികളും 13 ആൺകുട്ടികളും സൗജന്യമായി പഠനയാത്ര നടത്തുകയായിരുന്നു. 5 അധ്യാപകരും കൂടെയുണ്ടായിരുന്നു. 

New Update
v sivankutty students from wayanad

തിരുവനന്തപുരം: വയനാട് തൃശ്ശിലേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് കുട്ടികൾ ആദ്യമായാണ് തിരുവനന്തപുരത്തെത്തുന്നത്.  

Advertisment

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക പഠന പരിപോഷണ പദ്ധതിയുടെ ഭാഗമായി 27 പെൺകുട്ടികളും 13 ആൺകുട്ടികളും സൗജന്യമായി പഠനയാത്ര നടത്തുകയായിരുന്നു. 5 അധ്യാപകരും കൂടെയുണ്ടായിരുന്നു. 


തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം, നിയമസഭ, സെക്രട്ടറിയേറ്റ്, ശംഖുമുഖം ബീച്ച് എന്നിവിടങ്ങളിലെ സന്ദർശനത്തിനുശേഷം കുട്ടികൾ വിദ്യാഭ്യാസ മന്ത്രിയെ കാണാൻ സെക്രട്ടറിയേറ്റ് അനക്സിലെ ഓഫീസിൽ എത്തി.


കുട്ടികളോട് മന്ത്രി വി.ശിവൻകുട്ടി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പഠനയാത്ര അനുഭവങ്ങൾ കുട്ടികൾ പങ്കുവെച്ചു. എട്ടാം ക്ലാസിൽ സബ്ജക്ട് മിനിമം നടപ്പാക്കുകയാണെന്ന കാര്യം മന്ത്രി കുട്ടികളെ ഓർമിപ്പിച്ചു. 

അതുകൊണ്ട് എല്ലാവരും ഫൈനൽ പരീക്ഷയ്ക്കായി നന്നായി പഠിക്കണം. എല്ലാ വിഷയത്തിനു മാർക്ക് വാങ്ങാൻ വേണ്ടി ശ്രദ്ധിക്കണമെന്നും മന്ത്രി കുട്ടികളോട് പറഞ്ഞു.

Advertisment