/sathyam/media/media_files/2025/03/06/FtNOTvmBMc0UsYiaLIiJ.jpg)
തിരുവനന്തപുരം: ലോക സമാധാനത്തിന് ഗാന്ധിമാർഗ്ഗം മാത്രമാണ് പരിഹാരമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ അഭിപ്രായപ്പെട്ടു.
കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന പ്രതിനിധി സമ്മേളനം കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെന്ന വൈവിധ്യത്തെ പരസ്പരസ്നേഹത്തിലും മതേതരത്വത്തിലും അധിഷ്ഠതമായ ഒരൊറ്റ രാഷ്ട്രമാക്കിയത് ഗാന്ധിജിയാണ്.
എന്നാൽ ഗാന്ധിഘാതകരെ ആദരിക്കുന്നവർ രാഷ്ട്രത്തെ ഛിദ്രമാക്കുമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. സംസ്ഥാന ചെയർമാൻ ഡോ. എം.സി ദിലീപ് കുമാർ അധ്യക്ഷനായി.
കെ.പി.സി.സി സംഘടനകാര്യ ജനറൽ സെക്രട്ടറി അഡ്വ:എം. ലിജു മുഖ്യപ്രഭാഷണം നടത്തി.
ഐ. എൻ. ടി.യു.സി സംസ്ഥാന പ്രസിഡൻ്റ് ആർ. ചന്ദ്രശേഖരൻ, ഗാന്ധിദർശൻ വേദി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അജിതൻ മേനോത്ത്, ട്രഷറർ എം.എസ് ഗണേശൻ, ഭാരവാഹികളായ കെ.ജി ബാബുരാജ്, മുൻ എം.എൽ.എ വട്ടിയൂർക്കാവ് രവി , ഡോ. പി ഗോപിമോഹൻ , എ. കെ ചന്ദ്രമോഹൻ, ബിനു എസ് ചക്കാലയിൽ , പനങ്ങോട്ടുകോണം വിജയൻ, എം.പി ജോർജ്, മാമ്പുഴക്കരി വി.എസ് ദിലീപ് കുമാർ എന്നിവർ പ്രസംഗിച്ചു.