Advertisment

കേരളത്തില്‍ വരും ദിവസങ്ങളിലും ചൂട് കൂടും. രാവിലെ 10നും 3നും ഇടയിൽ വെയിൽ കൊള്ളുന്നത് ഒഴിവാക്കണം

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നതിനിടെ , സൂര്യരശ്മികളിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങളുടെ തോത് അപകടകരമായ നിലയിലെത്തിയെന്നും മുന്നറിയിപ്പ് ഉണ്ട്.

New Update
heat kerala

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിലും ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ നാളെ വരെ യെല്ലോ അലർട്ട് ആണ്.

Advertisment

തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38°c വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ഉയരും.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നതിനിടെ , സൂര്യരശ്മികളിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങളുടെ തോത് അപകടകരമായ നിലയിലെത്തിയെന്നും മുന്നറിയിപ്പ് ഉണ്ട്. രാവിലെ 10നും 3നും ഇടയിൽ വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിപ്പിൽ പറയുന്നു.

 

Advertisment