തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ലഹരി അടങ്ങിയ മരുന്ന് നൽകാൻ വിസമ്മതിച്ച മെഡിക്കൽ ഷോപ്പ് യുവാക്കൾ അടിച്ചുതകർത്തു.
നെയ്യാറ്റിൻകരയിലേ അപ്പോളോ മെഡിക്കൽ ഷോപ്പാണ് യുവാക്കൾ തകർത്തത്. ഞായറാഴ്ച രാത്രിയാണ് സംഭവം.
ഡോക്ടർമാരുടെ കുറിപ്പില്ലാതെ മരുന്ന് നൽകില്ലെന്ന് ജീവനക്കാർ നിലപാടെടുത്തതോടെ യുവാക്കൾ പ്രകോപിതരായിയി മെഡിക്കൽ സ്റ്റോർ തകർക്കുകയും കത്തികാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.
ലഹരി സാന്നിധ്യമുള്ള മരുന്നാണ് യുവാക്കൾ ആവശ്യപ്പെട്ടത്.
മൂന്ന് യുവാക്കളാണ് ആക്രമണത്തിന് പിന്നിൽ. മെഡിക്കൽ ഷോപ്പിന്റെ മുന്നിൽ നിർത്തിയിട്ട ബൈക്കും തകർത്തു. നെയ്യാറ്റിൻകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.