New Update
/sathyam/media/media_files/2025/03/10/cg5rDGbAMCsfSit08IWr.jpg)
തിരുവനന്തപുരം: വേതന വർധനവ് അടക്കം ആവശ്യപ്പെട്ടുള്ള സമരം കൂടുതൽ ശക്തിപ്പെടുത്താനൊരുങ്ങി ആശ വർക്കേഴ്സ്. സമരത്തിന്റെ ഭാഗമായി മാർച്ച് 17ന് സെക്രട്ടറിയേറ്റ് ഉപരോധിക്കും.
നിയമലംഘന സമരം നടത്താനാണ് നിലവിൽ സമരസമതി തീരുമാനമെടുത്തിരിക്കുന്നത്.
Advertisment
ആരോഗ്യ മന്ത്രി നിരന്തരമായി കള്ളം പറയുന്നുവെന്നും ഇടത് സർക്കാറിൽനിന്നും ഉണ്ടാകുന്നത് തൊഴിലാളി വിരുദ്ധ സമീപനമാണെന്നും നേതാക്കൾ പറഞ്ഞു. പരിഹസിക്കുകയും ആക്ഷേപിക്കുകയും അല്ല ചെയ്യേണ്ടത്.
സമരം പരിഹരിക്കേണ്ടത് സർക്കാരാണ്. പ്രശ്നം കേൾക്കാനുള്ള സന്മനസ്സ് സർക്കാർ കാണിക്കണമെന്നും നേതാക്കൾ വ്യക്തമാക്കി. സെക്രട്ടറിയേറ്റിന് മുന്നിലെ ആശമാരുടെ സമരത്തിന് നാളെ ഒരു മാസമാകും.