തിരുവനന്തപുരം: കെ.എസ്.ഇ.ബിക്ക് ആദ്യമായി കേരളത്തിന് പുറത്തുനിന്ന് വനിതാ ഡയറക്ടർ ചുമതലയേൽക്കുന്നു. മീനാക്ഷി ഡാവറിനെ നിയമിക്കാനാണ് ശിപാർശ.
ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ ലിമിറ്റഡ് ഡയറക്ടർ, പവർ ഗ്രിഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
സിസ്റ്റം ഓപ്പറേഷൻ രംഗത്തെ പരിചയം മുൻനിർത്തി ആ വിഭാഗത്തിലെ ഡയറക്ടറാക്കാനാണ് സാധ്യത. മൂന്ന് വർഷത്തിന് ശേഷമാണ് കെഎസ്ഇബിയിൽ വനിതാ ഡയറക്ടറെ നിയമിക്കുന്നത്.
മുമ്പ് കെഎസ്ഇബിയിലെ മുതിർന്ന വനിതാ ചീഫ് എൻജിനീയർമാരെയാണ് ഡയറക്ടറായി നിയമിച്ചിരുന്നത്. അതേസമയം, പുറത്തുനിന്ന് ഡയറക്ടർമാരെ നിയമിക്കുന്നതിൽ കെഎസ്ഇബിക്കുള്ളിൽ എതിർപ്പുണ്ട്.