സംസ്ഥാനത്ത് വരുന്ന മൂന്ന് ​ദിവസത്തേക്ക് മഴ. നാലു ജില്ലകളിൽ യെല്ലോ അലർട്ട്

കനത്ത ചൂടിൽ മഴ ലഭിച്ചാൽ വലിയ ആശ്വാസമാകും. അതോടൊപ്പം താപനിലയിലും കുറവുണ്ടാകും. കേരളത്തിന് പുറമെ, ലക്ഷദ്വീപിലും മഴ സാധ്യതയുണ്ട്. 

New Update
rain alerts2

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ പ്രവചിച്ച് കാലാവസ്ഥാ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മറ്റെല്ലാ ജില്ലകളിലും മഴ സാധ്യത പ്രവചിച്ചു. 

Advertisment

വരുന്ന മൂന്ന് ​ദിവസത്തേക്ക് മഴ പ്രവചിക്കുന്നു. കനത്ത ചൂടിൽ മഴ ലഭിച്ചാൽ വലിയ ആശ്വാസമാകും. അതോടൊപ്പം താപനിലയിലും കുറവുണ്ടാകും. കേരളത്തിന് പുറമെ, ലക്ഷദ്വീപിലും മഴ സാധ്യതയുണ്ട്. 


അതേസമയം, വേനൽച്ചൂട് കനക്കുകയാണെന്നും ജാ​ഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. പകൽ പുറത്തിറങ്ങുമ്പോൾ അതീവ ദുഷ്കരമായ സാഹചര്യം അനുഭവപ്പെടുന്നു. 


എല്ലാവരും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഉയർന്ന തോതിൽ തുടർച്ചയായി അൾട്രാ വയലറ്റ് രശ്മികൾ ശരീരത്തിലേൽക്കുന്നത് സൂര്യാതപം ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾക്ക് കാരണമാകാം. സാരമായ പൊള്ളൽ ഏൽക്കാം.

ഉയർന്ന അൾട്രാ വയലറ്റ് സൂചിക രേഖപ്പെടുത്തിയതിനാൽ രാവിലെ 10 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കണം. 

വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്നവരും തൊഴിൽദായകരും ജോലിസമയം ക്രമീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ശ്രദ്ധിക്കണം.