New Update
/sathyam/media/media_files/2025/03/11/KCJVzQtClGLudLhYnXFh.jpg)
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ ബന്ധുക്കൾ ഉൾപ്പെടെ മറ്റു നാലു പേരുടെയും കൊലപാതക വിവരം പ്രതിയുടെ മാതാവ് ഷെമിയെ ഡോക്ടർമാർ അറിയിച്ചു.
Advertisment
ഇളയ മകൻ അഫ്‌സാന്റെ മരണവിവരം മാത്രമാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതു കേട്ടത്തോടെ ഷെമിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതോടെ മറ്റുള്ളവരുടെ മരണവിവരം അറിയിച്ചിരുന്നില്ല.
അഫ്സാനെ കൂടാതെ ഷെമിയുടെ ഭർതൃമാതാവ് സൽമാ ബീവി, ഭർതൃസഹോദരൻ അബ്‍ദുൽ ലത്തീഫ്, അദ്ദേഹത്തിന്റെ ഭാര്യ സജിതാ ബീവി, അഫാന്റെ സുഹൃത്ത് ഫർസാന എന്നിവരുടെ മരണവിവരവും ഇപ്പോൾ ഷെമിയെ ഡോക്ടർമാർ അറിയിച്ചു. നിലവിൽ ഷെമിയെ ഐസിയുവിൽനിന്നു മുറിയിലേക്ക് മാറ്റി.