സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 240 രൂപ കുറഞ്ഞു

മാർച്ച് 7 ന് സ്വർണവില കുറഞ്ഞിരുന്നെങ്കിലും പിന്നീട് സ്വർണവില ഉയർന്നിരുന്നു. മൂന്ന് ദിവസത്തിന് ശേഷം സ്വർണവില കുറഞ്ഞത് സ്വർണാഭരണ പ്രേമികൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്. 

New Update
gold prize

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 240 രൂപയാണ് കുറഞ്ഞത്.  ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 64,160 രൂപയാണ്. 

Advertisment

ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. മാർച്ച് 7 ന് സ്വർണവില കുറഞ്ഞിരുന്നെങ്കിലും പിന്നീട് സ്വർണവില ഉയർന്നിരുന്നു. മൂന്ന് ദിവസത്തിന് ശേഷം സ്വർണവില കുറഞ്ഞത് സ്വർണാഭരണ പ്രേമികൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്. 


ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8010 രൂപയാണ്. 


ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6600 രൂപയാണ്. ഈ മാസത്തെ റെക്കോര്‍ഡ് വിലയായ 64,520 രൂപയും കടന്ന് വില റെക്കോര്‍ഡ് ഭേദിപ്പിക്കുമെന്ന പ്രതീക്ഷയുണ്ടയിരുന്നെങ്കിലും വില ഇടിയുകയായിരുന്നു. 

അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്.