'ചെറിയേട്ടൻ വക മുട്ടന്‍പണി വല്യേട്ടന് ' . സി.പി.എമ്മിന്റെ കേന്ദ്രവിരുദ്ധ വാദം പൊളിച്ച കേന്ദ്രമന്ത്രി നദ്ദയുടെ മറുപടിക്ക് കാരണം സി.പി.ഐ. മന്ത്രിയുടെ ഉത്തരം പി. സന്തോഷ് കുമാറിന്റെ ചോദ്യത്തിന്. പി.പി ദിവ്യയെ പ്രതിക്കൂട്ടിലാക്കുന്ന റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നതും സംസ്ഥാന സമ്മേളനത്തിനിടെ. മുന്നണിയിലെ പ്രശ്‌നങ്ങളിൽ സി.പി.ഐ നിലപാട് വ്യക്തമാവുമ്പോൾ

സംസ്ഥാന വിഹിതത്തിൽ കേന്ദ്രത്തിന്റെ കുടിശിക, ആശമാരുടെ വേതന വർദ്ധന നടപ്പാക്കുക എന്നിങ്ങനെ ഒന്നിലേറെ ചോദ്യങ്ങളാണ് സന്തോഷ് കുമാർ ഉന്നയിച്ചത്. 

New Update
jp nadda p santhoshkumar

തിരുവനന്തപുരം: ആശ സമരത്തിൽ സി.പി.എമ്മിന്റെ കേന്ദ്രവിരുദ്ധ വാദങ്ങൾ പൊളിച്ച് സി.പി.ഐയുടെ മുട്ടൻ പണി. ആശമാരുടെ വേതന വർധനവടക്കം കേന്ദ്രവിഹിതത്തിന്റെ അപര്യാപ്തത കൊണ്ടാണെന്ന വാദമാണ് സി.പി.ഐയുടെ പി. സന്തോഷ് കമാർ ഇന്ന് ചോദ്യങ്ങളിലൂടെ പൊളിച്ചത്.

Advertisment

സംസ്ഥാന വിഹിതത്തിൽ കേന്ദ്രത്തിന്റെ കുടിശിക, ആശമാരുടെ വേതന വർദ്ധന നടപ്പാക്കുക എന്നിങ്ങനെ ഒന്നിലേറെ ചോദ്യങ്ങളാണ് സന്തോഷ് കുമാർ ഉന്നയിച്ചത്. 


ആശാ പ്രവർത്തകരുടെ ജോലിയെ അഭിനന്ദിക്കുന്നതായി മറുപടി നൽകിയ മന്ത്രി നദ്ദ ആരോഗ്യ മേഖലയിലെ നേട്ടങ്ങളിൽ അവർക്കു പങ്കുണ്ടെന്നും തന്റെ ഉത്തരത്തിൽ വ്യക്തമാക്കി. 


ഒരാഴ്ച മുൻപ് ആശാ വർക്കർമാരുടെ പ്രവർത്തനത്തെപ്പറ്റി ചർച്ച നടന്നിരുന്നുവെന്നും കേരളത്തിന് കേന്ദ്രം എല്ലാ കുടിശികയും നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

പണം ചെലവിട്ടതിന്റെ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് തിരികെ കേരള സർക്കാർ നൽകിയിട്ടില്ലെന്ന് കൂടി വ്യക്തമാക്കിയതോടെ സി.പി.എമ്മന്റെ വാദങ്ങൾ പൊളിഞ്ഞുവീണു. 


മന്ത്രിയുടെ മറുപടിക്ക് ശേഷം കേന്ദ്ര ആരോഗ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നും, 600 കോടിയിലധികം രൂപ കേന്ദ്രം കേരളത്തിനു നൽകാനുണ്ടെന്നും മന്ത്രിക്കെതിരെ അവകാശലംഘന നോട്ടിസ് നൽകുമെന്നും പറഞ്ഞ് സന്തോഷ് കുമാർ വിവാദത്തിൽ നിന്ന് ഒഴിയുകയും ചെയ്തു.


വേതന വർദ്ധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ ആശവർക്കർമാർ പ്രതിഷേധം തുടങ്ങിയപ്പോൾ മുതൽ സി.പി.ഐക്ക് അവരോട് അനുഭാവപൂർവ്വമായ സമീപനമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 

സി.പി.എം, സി.ഐ.ടി.യു നേതാക്കൾ സമരത്തെ പുച്ഛിച്ചും പുലഭ്യം പറഞ്ഞ് നടന്നപ്പോൾ ആശമാരുടെ പ്രതിഷേധത്തിന് പരിഹാരം കാണണമെന്ന നിലപാടാണ് സി.പി.ഐ സ്വീകരിച്ചത്. 


പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇക്കാര്യം പരസ്യമായി തന്നെ പറയുകയും ചെയ്തു. എന്നാൽ സി.പി.എം ഇത് അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെ സി.പി.ഐ നേതാവ് ആനിരാജയും സമരത്തിന്റെ ഭാഗമാവുകയും ചെയ്തു.


സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനം നടക്കുന്നതിനിടെ കണ്ണൂർ എ.ഡി.എമ്മായിരുന്ന  നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടും സി.പി.എമ്മിന് തിരിച്ചടിയായിരുന്നു.

നവീൻ ബാബു അഴിമതി നടത്തിയതിന് തെളിവില്ലെന്നും സി.പി.എം നേതാവ് പി.പി ദിവ്യ ആസൂത്രിതമായി എ.ഡി.എമ്മിനെ അപമാനിക്കാനായി കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ എത്തിയതെന്നുമായിരുന്നു ലാൻഡ് റവന്യൂ കമ്മീഷ്ണർ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഇതോടെ പി.പി ദിവ്യയുടെയും സി.പി.എമ്മിന്റെയും വാദങ്ങളാണ് തകർന്നത്.

ബ്രൂവറി വിഷയത്തിലടക്കം പല കാര്യങ്ങളിലും സി.പി.ഐയെ അംഗീകരിക്കാൻ സി.പി.എം മുതിർന്നിരുന്നില്ല. സി.പി.എമ്മിന്റെ ഏകപക്ഷീയമായ നടപടകൾക്കെതിരെ ഘടകകക്ഷിയെന്ന നിലയിലുള്ള സ്വാഭാവിക പ്രതികരണമാണ് നിലവിൽ ഉണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തൽ.