തിരുവനന്തപുരം: ആശമാർക്ക് കേന്ദ്രം കൊടുക്കേണ്ടതെല്ലാം കൊടുത്തെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. എന്താണോ നിയമപ്രകാരം കൊടുക്കേണ്ടത് അത് കേന്ദ്ര സര്‍ക്കാര്‍ കൊടുത്തുകഴിഞ്ഞു എന്ന് അദ്ദേഹം പറഞ്ഞു.
യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത് സംസ്ഥാനസർക്കാരാണെന്നും അത് ഹാജരാക്കിയില്ലെങ്കിൽ അടുത്ത ഗഡു നൽകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കുറവുണ്ടെങ്കില്‍ നോക്കും എന്നാണ് ഇന്ത്യന്‍ പാര്‍ലമെന്റിൽ കേന്ദ്രമന്ത്രി പറഞ്ഞത്.
അവിടെ നുണ പറയാന്‍ പറ്റില്ല. യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പറ്റിയില്ലെങ്കില്‍ അതാണ് മാധ്യമങ്ങള്‍ അന്വേഷിക്കേണ്ടത്. മന്ത്രി പറഞ്ഞത് അത്രയും പാര്‍ലിമെന്റിൽ ഓണ്‍ റെക്കോര്‍ഡ് ആയി രേഖപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്തിന് ഒന്നും കിട്ടിയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറയുന്നത് ഭാഷാ മനസിലാകാത്തതിനാലാകാമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.