തിരുവനന്തപുരം: പൊങ്കാലയ്‌ക്ക് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ചാർട്ടേഡ് സർവീസുകൾ ക്രമീകരിച്ചു. 98 ബസ് ഉപയോഗിച്ച് 98 ട്രിപ്പ് വഴി 4500പേരെ എത്തിക്കും.
ആവശ്യമായ കലം, പൂജാ സാമഗ്രികൾ ഉൾപ്പെടെ ആവശ്യപ്പെടുന്നവർക്ക് കുറഞ്ഞ തുകയ്ക്ക് നൽകുകയും ചെയ്യുന്നതിനുള്ള ക്രമീകരണം നടത്തിയിട്ടുണ്ട്.
തിരുവനന്തപുരത്തുനിന്ന് 14, കൊല്ലം –- 26, പത്തനംതിട്ട–- 30, ആലപ്പുഴ–- 14, കോട്ടയം–-7, എറണാകുളം –-4, തൃശൂർ–- ഒന്ന്, ഇടുക്കി–- 2 സർവീസുകളുമാണുള്ളത്.
പൊങ്കാല അർപ്പിക്കുന്നതിന് ആവശ്യമായ സ്ഥലസൗകര്യം, ഇഷ്ടിക, മറ്റു സാധന സാമഗ്രികൾ എന്നിവ ലഭ്യമാക്കുന്നതിനും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനും ഭക്ഷണം, വിശ്രമം, വൈദ്യസഹായം എന്നിവയ്ക്കുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
ബസുകൾ നിർത്തിയിടാന്‍ വികാസ് ഭവൻ യൂണിറ്റിന് സമീപമുള്ള സർക്കാർ സ്ഥാപനങ്ങളുടെ ഗ്രൗണ്ടുകളും ക്രമീകരിച്ചിട്ടുണ്ട്. കെഎസ്ആർടിസി ജീവനക്കാർ, ജനപ്രതിനിധികൾ, കുടുംബശ്രീ, മറ്റു സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് സൗകര്യങ്ങൾ ഒരുക്കിയത്.