മഹാത്മഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ് ആര്‍.എസ്.എസ്-ബിജെപി പ്രവര്‍ത്തകർ

മുതിര്‍ന്ന ഗാന്ധിയനും ഗാന്ധി സ്മാരക നിധിയുടെയും സേവാഗ്രാം ആശ്രമത്തിന്റെയും ചെയര്‍മാനുമായിരുന്ന ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് ശേഷമായിരുന്നു ആര്‍.എസ്.എസ്-ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം അരങ്ങേറിയത്. 

New Update
Tushar Gandhi

തിരുവനന്തപുരം: മഹാത്മഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധിയെ ആര്‍.എസ്.എസ്-ബിജെപി പ്രവര്‍ത്തകർ നെയ്യാറ്റിന്‍കരയില്‍ തടഞ്ഞു. 

Advertisment

മുതിര്‍ന്ന ഗാന്ധിയനും ഗാന്ധി സ്മാരക നിധിയുടെയും സേവാഗ്രാം ആശ്രമത്തിന്റെയും ചെയര്‍മാനുമായിരുന്ന ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് ശേഷമായിരുന്നു ആര്‍.എസ്.എസ്-ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം അരങ്ങേറിയത്. 


ആര്‍.എസ്.എസും സംഘപരിവാറും രാജ്യത്തിന്റെ ആത്മാവില്‍ വിഷം കലര്‍ത്തിയിരിക്കുന്നുവെന്നും നാം ജാഗ്രതയോടെ കഴിയണമെന്നും തുഷാര്‍ഗാന്ധി അനാച്ഛാദന ചടങ്ങിൽ പറഞ്ഞു. ഇതാണ് ആര്‍.എസ്.എസ്-ബിജെപി പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.


സമ്മേളന വേദിയില്‍ നിന്നും വാഹനത്തിലേയ്ക്ക് കയറാന്‍ അദ്ദേഹം വരുന്നതിനിടയിലാണ് ബിജെപി കൗണ്‍സിലര്‍ മഹേഷിന്റെ നേതൃത്വത്തില്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തടഞ്ഞത്. 

ബി.ജെ.പി ക്കും ആര്‍.എസ്.എസ്സിനുമെതിരെയുള്ള പരാമര്‍ശം പിന്‍വലിക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. തന്റെ വാക്കുകളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് തുഷാര്‍ ഗാന്ധി വ്യക്തമാക്കി. 

തുടര്‍ന്ന് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തുഷാര്‍ ഗാന്ധിക്കെതിരെ മുദ്രാവാക്യം മുഴക്കി. ഗാന്ധി അനുകൂല മുദ്രാവാക്യം ഉറക്കെ വിളിച്ച് തുഷാര്‍ ഗാന്ധിക്ക് പിന്തുണയറിയിച്ച് ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗാന്ധിജിക്കും തുഷാര്‍ഗാന്ധിക്കും ജയ് വിളിച്ചു.