വിജ്ഞാന തൊഴിൽ മേഖലയിൽ വിദ്യാർത്ഥിനികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ പദ്ധതി

പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട വനിതാ കോളജുകളിലെ അവസാന വർഷ വിദ്യാർത്ഥികൾക്കായി ഏകദിന കരിയർ ക്ലാരിറ്റി ആന്റ് വർക്ക് റെഡിനെസ് വർക്ക് ഷോപ്പുകൾ സംഘടിപ്പിക്കും

New Update
empower project

തിരുവനന്തപുരം: വിജ്ഞാന തൊഴിൽ മേഖലയിൽ വിദ്യാർത്ഥിനികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ എംപവർ പദ്ധതിയുമായി കേരള നോളജ് ഇക്കോണമി മിഷൻ. വിദ്യാർത്ഥിനികളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. സംസ്ഥാനത്തെ വനിതാ കോളജുകൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 

Advertisment

കരിയറിൽ ഉയർച്ച നേടാൻ വിദ്യാർത്ഥിനികളെ മാനസികമാ യി തയ്യാറാക്കുക, പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരി ടാൻ കരുത്തുപകരുക എന്നിവയാണ് പദ്ധതി ഊന്നൽ നൽകുന്നത്. 

പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട വനിതാ കോളജുകളിലെ അവസാന വർഷ വിദ്യാർത്ഥികൾക്കായി ഏകദിന കരിയർ ക്ലാരിറ്റി ആന്റ് വർക്ക് റെഡിനെസ് വർക്ക് ഷോപ്പുകൾ സംഘടിപ്പിക്കും. 56 വനിതാ കോളജുകളിലാണ് ആദ്യഘട്ടം എംപവർ നടത്തുന്നത്.

തൊഴിൽ നിയമങ്ങൾ, ഫിനാൻ ഷ്യൽ മാനേജ്‌മെൻ്റ്, കരിയർ ബ്രേക്ക്, കരിയർ ഗോൾ ആൻ്റ് ഗ്രോത്ത്, ഇൻറർവ്യൂ പ്രിപ്പറേഷൻ, റെസ്യൂമെ ബിൽഡിങ്, ഇൻഡസ്ട്രി എക്സ്പേർട്ട് സെഷൻ തുടങ്ങിയവ വർക്ക്ഷോപ്പിന്റെ ഭാഗമാകും.