സർക്കാരിനു നല്ലബുദ്ധിയുണ്ടാവാൻ ആറ്റുകാലമ്മ കനിയണം. സെക്രട്ടേറിയറ്റിന് മുന്നിൽ ആശാ പ്രവർത്തകരുടെ പ്രതിഷേധ പൊങ്കാല

ഒരു മാസമായി സമരത്തിലേർപ്പെട്ട ആശ വർക്കർമാർ സർക്കാരിൻ്റെ കനിവിനു വേണ്ടി  പൊങ്കാലയർപ്പിക്കുകയാണ്. ഞങ്ങളുടെ 32 ദിനരാത്രിങ്ങളുടെ വ്രതമാണ് നേര്‍ച്ചയായി സമര്‍പ്പിക്കുന്നതെന്ന് അവർ പറഞ്ഞു. 

New Update
asha workers ponkala

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ പൊങ്കാല തീർത്ത് ആശാ വര്‍ക്കര്‍മാര്‍. സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരാണ് ആറ്റുകാൽ പൊങ്കാല ദിവസം പ്രതിഷേധ പൊങ്കാലയിട്ട് സമരം നടത്തുന്നത്.

Advertisment

ഒരു മാസമായി സമരത്തിലേർപ്പെട്ട ആശ വർക്കർമാർ സർക്കാരിൻ്റെ കനിവിനു വേണ്ടി  പൊങ്കാലയർപ്പിക്കുകയാണ്. ഞങ്ങളുടെ 32 ദിനരാത്രിങ്ങളുടെ വ്രതമാണ് നേര്‍ച്ചയായി സമര്‍പ്പിക്കുന്നതെന്ന് അവർ പറഞ്ഞു. 

തങ്ങളുടെ ആവശ്യങ്ങൾക്ക് നേരെ സര്‍ക്കാര്‍ കണ്ണ് തുറക്കുമെന്നാണ് പ്രതീക്ഷയെന്നും ആശമാർ പറയുന്നു.

കേന്ദ്ര ധനമന്ത്രിയും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ആശാമാരുടെ പ്രശ്നം വരാത്തതിൻ്റെ നിരാശയിലും അതൃപ്തിയിലുമാണ് സമരക്കാർ. 

ഫണ്ട് അനുവദിച്ചതിനെ ചൊല്ലി കേന്ദ്രവും കേരളവും തമ്മിലെ തർക്കം ഉടൻ തീർത്ത് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നാണ് ആശാമാരുടെ ആവശ്യം.  തിങ്കാളാഴ്ച സെക്രട്ടറിയേറ്റ് ഉപരോധം നടത്തി സമരം കടുപ്പിക്കാനാണ് ആശാമാരുടെ നീക്കം.

Advertisment