തിരുവനന്തപുരം: കോൺഗ്രസ് പരിപാടിയിൽ പങ്കെടുത്തതിനു സിപിഎം നേതാവ് ജി സുധാകരനു നേരെ സൈബർ ആക്രമണം.
കോൺഗ്രസ് പരിപാടിയിൽ പങ്കെടുത്തതിനെതിരായാണ് ഇടത് സൈബർ പ്രൊഫൈലുകളിൽ നിന്ന് വിമർശനം ഉയർന്നത്. ഗുരു-ഗാന്ധി സംഗമ ശതാബ്ദിയോട് അനുബന്ധിച്ച് കെപിസിസി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തതാണ് വിമർശനത്തിനു കാരണം.
പോരാളി ഷാജി അടക്കമുള്ള ഇടത് സൈബർ ഗ്രൂപ്പുകളിലാണ് വിമർശനം.
കൂട്ട് കൂടുന്നത് സഹോദരനെ കൊലപ്പെടുത്തിയ പാര്‍ട്ടിക്കൊപ്പമാണെന്നാണ് വിമര്‍ശനം. ആ ചുടു രക്തം മറന്നു, സുധാകരനിലെ കമ്മ്യൂണിസ്റ്റ് സഖാക്കളുടെ മനസ്സില്‍ അകാല ചരമം പ്രാപിക്കും തുടങ്ങിയ രീതിയിലാണ് പല ഫേസ്ബുക്കില്‍ പേജിലും വിമര്‍ശനങ്ങള്‍.
സുധാകരനെ എംഎല്‍എയും മന്ത്രിയും ആക്കിയത് പാര്‍ട്ടിയാണ്. പാര്‍ട്ടിയുടെ വിരുദ്ധ സംഘത്തിന്റെ ഒപ്പം കൂടി നല്ല പിള്ള ചമയുകയാണെന്നും സൈബര്‍ സഖാക്കള്‍ വിമര്‍ശിക്കുന്നു. ജി സുധാകരനോട് പരമ പുച്ഛം എന്നും പോസ്റ്റില്‍ പറയുന്നു.