കുട്ടികള്‍ക്ക് ലഹരി നല്‍കുന്നവര്‍ക്കെതിരെ നടപടി കടുപ്പിച്ചു പോലീസ്. ജെ.ജെ. ആക്ട് പ്രകാരവും കേസെടുക്കും. പിടിക്കപ്പെട്ടാല്‍ ഏഴു വര്‍ഷം വരെ തടവുശിക്ഷ

കുട്ടികൾ ലഹരി ഉപയോഗിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതോടെയാണ് പോലീസ് നടപടി ശക്തമാക്കുന്നത്.

New Update
kerala police44

കോട്ടയം: കുട്ടികൾക്കു ലഹരി നൽകുന്നവർക്കെതിരെ നടപടി കടുപ്പിച്ച് പോലീസ്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യവും മയക്കുമരുന്നും നൽകുന്നവർക്ക് 77 ജെ.ജെ. ആക്ട് പ്രകാര( ജുവനയിൽ ജസ്റ്റിസ് ആക്ട്)മായിരിക്കും കേസെടുക്കുക. 

Advertisment

ഏഴു വർഷം വരെ ശിക്ഷലഭിക്കാവുന്ന കുറ്റമാണിത്. തൃശൂരിൽ ഇതുപ്രകാരമുള്ള ആദ്യ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പതിനാറു വയസുള്ള കുട്ടിക്ക് കഞ്ചാവ് വലിക്കാൻ നൽകിയതിനാണ് കേസെടുത്തിരിക്കുന്നത്.


കുട്ടികൾ ലഹരി ഉപയോഗിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതോടെയാണ് പോലീസ് നടപടി ശക്തമാക്കുന്നത്. 


കഴിഞ്ഞ ദിവസം പ്രായപൂർത്തിയാകാത്ത കുട്ടികൾ ലഹരി വാങ്ങാനായി പണം കണ്ടെത്തുന്നതിന് ബൈക്ക് മോഷ്ടിക്കുന്നതിനിടെ പിടിയിലായിരുന്നു. പോലീസ് ഗൗരവത്തോടെയാണ് ഇത്തരം സംഭവങ്ങളെ നോക്കിക്കാണുന്നത്.

കുട്ടികൾക്കു മദ്യം ഒഴുച്ചു നൽകി പ്രോത്സാഹിപ്പിക്കുന്നവരും മദ്യം വിൽക്കുന്നവരും മുതൽ കുടുങ്ങും. കുട്ടികളെ ലഹരി മാഫിയാ സംഘങ്ങൾ ലഹരിക്കടത്തിനു വരെ സംസ്ഥാനത്ത് സജീവമാണ്.

കുട്ടികളെ ലഹരി നൽകി ആകർഷിക്കുകയും പിന്നീട് ഇവരെ ഉപയോഗിച്ചു ലഹരിക്കടത്ത് നടുന്നതും.. പെൺകുട്ടികൾ വരെ ഇക്കൂട്ടരുടെ വലിയിൽ അകപ്പെട്ടിട്ടുണ്ട്. ഇത്തരം സംഘങ്ങളെ നിരീക്ഷിക്കാനും തീരുമാനമായി.