തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു. ഗ്രാം വില 20 രൂപ ഉയര്‍ന്ന് 8,310 രൂപയും പവന്‍ വില 160 രൂപ ഉയര്‍ന്ന് 66,480 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ വിലയും ഉയര്‍ച്ചയിലാണ്.
ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 6,825 രൂപയിലാണ് വ്യാപാരം. സ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 72,000 രൂപയോളം നൽകേണ്ടിവരും.
കഴിഞ്ഞ മുന്ന് ദിവസമായി സ്വർണവില സർവ്വകാല റെക്കോർഡിലാണ്. കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് നിരക്കും ഉള്‍പ്പടെയാണിത്.
കേരളത്തില്‍ ഇത് വിവാഹ സീസണ്‍ ആയതിനാല്‍ സ്വര്‍ണത്തിന്റെ കുതിപ്പ് ആശങ്കയിലാക്കുന്നത് കല്യാണ വീടുകളെയാണ്.
മാര്‍ച്ചില്‍ ഇതുവരെ 2,960 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്.
സ്വര്‍ണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ച് സ്വര്‍ണ വിലയ്ക്കപ്പുറം ജി.എസ്.ടി , ഹാള്‍മാര്‍ക്ക് ചാര്‍ജ്, പണിക്കൂലി തുടങ്ങിയ ചെലവുകളും കൂടി കണ്ടെത്തേണ്ടി വരും.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8270 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6800 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 112 രൂപയാണ്.