സൗജന്യ യൂണിഫോം പദ്ധതി. സംസ്ഥാനതല വിതണോദ്ഘാടനം ബുധനാഴ്ച. പദ്ധതിയ്ക്കായി 150 കോടി 34 ലക്ഷം രൂപ സർക്കാർ ബജറ്റിൽ വകയിരുത്തി

സർക്കാർ സ്കൂളുകളിലെ ദാരിദ്ര്യ രേഖയിൽ താഴെയുള്ള കുട്ടികൾക്കും പെൺകുട്ടികൾക്കും എസ്എസ്കെ വഴി സൗജന്യ യൂണിഫോം പദ്ധതിയും നടപ്പാക്കുന്നുണ്ട്.

New Update
school uniform

തിരുവനന്തപുരം: 2025 - 26 അധ്യന വർഷത്തെ സൗജന്യ യൂണിഫോം പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച നടക്കും.

Advertisment

കഴക്കൂട്ടം ഗവ. എച്ച്എസ്എസിൽ മന്ത്രി പി രാജീവ് കൈത്തറി യൂണിഫോമിന്റെ വിതരണോദ്ഘാടനം നിർവഹിക്കും. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും.

നിലവിൽ സൗജന്യ യൂണിഫോം പദ്ധതി രണ്ട് ഘടകങ്ങളായാണ് നടപ്പിലാക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിൽ വരുന്ന സൗജന്യ യൂണിഫോം പദ്ധതിയും സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയും. 

സംസ്ഥാനത്തെ സ്റ്റാൻഡ് എലോൺ എൽപി, യുപി സർക്കാർ സ്കൂളുകളിലും, ഒന്നു മുതൽ നാലു വരെയുള്ള എയ്‌ഡഡ് എൽപി സ്കൂളുകളിലും കൈത്തറി വകുപ്പ് വഴി കൈത്തറി യൂണിഫോം നൽകി വരുന്നു. 

കൈത്തറി യൂണിഫോം ലഭിക്കാത്ത ഒന്നു മുതൽ എട്ട് വരെയു ള്ള ഗവ. ഹൈസ്കൂളിലെ എപിഎൽ വിഭാഗം ആൺകുട്ടികൾക്കും, ഒന്നു മുതൽ എട്ട് വരെയുള്ള എയ്‌ഡഡ് സ്കൂളുകളിലെ മുഴുവൻ കുട്ടികൾക്കും ഇതോടൊപ്പം ഒന്ന് മുതൽ അഞ്ച് വരെയുള്ള എയ്ഡഡ് എൽപി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഒരു കുട്ടിക്ക് രണ്ട് ജോഡി യൂണിഫോമിന് 600 രൂപ നിരക്കിൽ അലവൻസ് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും നൽകി വരുന്നു. 

2025-26 വർഷം രണ്ട് ഘടകങ്ങൾക്കായി 150 കോടി 34 ലക്ഷം രൂപ സർക്കാർ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. സർക്കാർ സ്കൂളുകളിലെ ദാരിദ്ര്യ രേഖയിൽ താഴെയുള്ള കുട്ടികൾക്കും പെൺകുട്ടികൾക്കും എസ്എസ്കെ വഴി സൗജന്യ യൂണിഫോം പദ്ധതിയും നടപ്പാക്കുന്നുണ്ട്.

Advertisment