സ്കൂളുകളിലെ ഉച്ചഭക്ഷണം പോഷകമൂല്യമുള്ളത് .ഉച്ചഭക്ഷണ പദ്ധതി എത്രത്തോളം മെച്ചപ്പെട്ടിരിക്കുന്നു എന്നത് ഇന്നത്തെ കേരളം മുഴുവൻ കാണുന്ന വിജയമാണെന്ന് മന്ത്രി വി ശിവൻകുട്ടി

പുതിയ മെനു പരിഷ്കരണത്തിന് പഠനസമിതിയും രൂപീകരിച്ചതായും മന്ത്രി പറഞ്ഞു. കേന്ദ്രാനുമതി ലഭിച്ചാൽ ഉച്ച ഭക്ഷണത്തിനായി കേരളത്തിലെ കർഷകരിൽ നിന്ന് ശേഖരിക്കുന്ന ചുവന്ന അരി നൽകാൻ കഴിയുമെന്ന് ചടങ്ങിൽ പങ്കെടുത്ത ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ പറഞ്ഞു

New Update
v sivankutty111

തിരുവനന്തപുരം: പയർവർഗങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തി പോഷകമൂല്യം ഉറപ്പാക്കിയ ഉച്ചഭക്ഷണമെനുവാണ്  സ്കൂളുകളിലെ കുട്ടികൾക്ക് ലഭിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Advertisment

തിരുവനന്തപുരം പട്ടം ഗവ. ഗേൾസ് എച്ചഎസ്എസിൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

2016ൽ സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ഉച്ചഭക്ഷണ പദ്ധതി എത്രത്തോളം മെച്ചപ്പെട്ടിരിക്കുന്നു എന്നത് ഇന്നത്തെ കേരളം മുഴുവൻ കാണുന്ന വിജയം തന്നെയാണ്. ഉച്ചഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പാക്കാൻ പരിശോധനാ സംവിധാനം നടപ്പാക്കി. കൂടാതെ, 2,200 സ്കൂളുകളിൽ പ്രഭാതഭക്ഷണവും നടപ്പിലാക്കിയിട്ടുണ്ട്.

പുതിയ മെനു പരിഷ്കരണത്തിന് പഠനസമിതിയും രൂപീകരിച്ചതായും മന്ത്രി പറഞ്ഞു. കേന്ദ്രാനുമതി ലഭിച്ചാൽ ഉച്ച ഭക്ഷണത്തിനായി കേരളത്തിലെ കർഷകരിൽ നിന്ന് ശേഖരിക്കുന്ന ചുവന്ന അരി നൽകാൻ കഴിയുമെന്ന് ചടങ്ങിൽ പങ്കെടുത്ത ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ പറഞ്ഞു.

സമഗ്ര ഗുണമേന്മാ പദ്ധതിയുടെ ഭാഗമായുള്ള അധിക പിന്തുണാ ക്ലാസുകളുടെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി ശിവൻകുട്ടി നിർവഹിച്ചു.