തിരുവനന്തപുരം: ലഹരിക്കെതിരെ സംസ്ഥാനം തുറന്ന യുദ്ധം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
അതിന്റെ ഭാഗമായി വിപുലമായ കര്‍മ്മ പദ്ധതിക്ക് രൂപം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മയക്കുമരുന്ന് ആസക്തി കുടുംബ ബന്ധങ്ങളെ തകര്‍ക്കുന്നു. ലഹരിക്കെതിരെ മഹായജ്ഞത്തിൽ നാടിന്‍റെ പിന്തുണ ആവശ്യമാണ്.
അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആത്മഹത്യയിലേക്കും എത്തിക്കുകയാണ്. സിന്തറ്റിക് ലഹരി മരുന്ന് ഉപയോഗം കൂടുതൽ ഗൗരവമുള്ളതാണ്.
ലഹരി വ്യാപനം തടയാൻ ഇന്നും ഉന്നത തല യോഗം ചേർന്നു. വിപുലമായ കർമ്മ പദ്ധതിക്ക് രൂപം നൽകും.
ആക്ഷൻ പ്ലാൻ ഉണ്ടാക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഈ വരുന്ന 17ന് സര്‍വകക്ഷി യോഗം ചേരും.
അതിന് മുന്നോടിയായി 16ന് മതമേലധ്യക്ഷൻമാരുടെ യോഗം ചേരും.
സംസ്ഥാനത്ത് ഓപ്പറേഷൻ ഡി ഹണ്ട് ശക്തമാക്കും 2025ൽ ഇതുവരെ 12,760 കേസുകളെടുത്തു. 12 കോടിയുടെ മയക്ക് മരുന്ന് പിടിച്ചു.
ഇതര സംസ്ഥാനക്കാരായ 94 പേരെ പിടികൂടി. ഡാൻസാഫ് ടീം സജീവമായി ഇടപെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള മയക്ക് മരുന്ന് ഒഴുക്ക് തടയാൻ പ്രതിരോധ കവചം തീർക്കണം.
അതിനായി അശ്രാന്ത പരിശ്രമം നടത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു. മാർച്ച് മാസത്തിൽ മാത്രം എക്സൈസ് 10495 കേസ് എടുത്തു.
13, 619 റെയ്ഡ് വിവിധ വകുപ്പുകളുമായി ചേർന്ന് നടത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.