തിരുവനന്തപുരം: ടിക്കറ്റ് ചോദിച്ചതിന് ടി.ടി.ഇയെ ഒരു സംഘം യാത്രക്കാർ മർദ്ദിച്ചതായി പരാതി. ഐലൻഡ് എക്സ്പ്രസിലാണ് സംഭവം. ടി.ടി.ഇയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നെയ്യാറ്റിൻകരയ്ക്കും പാറശ്ശാലക്കും ഇടയിലാണ് ആക്രമണം അരങ്ങെറിയത്.
ടിക്കറ്റ് പരിശോധിച്ചു പോകുന്നതിനിടയിൽ സ്ലീപ്പർ ക്ലാസിൽ നാലഞ്ച് പേരടങ്ങുന്ന സംഘം ഉണ്ടായിരുന്നു. ഇവരുടെ പക്കൽ സ്ലീപ്പർ ക്ലാസ് ടിക്കറ്റ് ഉണ്ടായിരുന്നില്ല. ജനറൽ ടിക്കറ്റായിരുന്നു ഉണ്ടായിരുന്നത്.
ടിടിഇ ജയേഷ് ആവശ്യപ്പെട്ടപ്പോൾ പണമടക്കാനോ പിഴയടക്കാനോ ഇവർ തയ്യാറാവാതെ ജയേഷിനെ മർദ്ദിക്കുകയായിരുന്നു.
കംപാർട്ട്മെന്റിൽ പിടിച്ചുവെച്ച് മർദ്ദിച്ചതിനെ തുടർന്ന് ജയേഷിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മറ്റ് ഇതെ ട്രയിനിലെ മറ്റ് ടിടിഇമാരാണ് പൊലീസിനെ വിവരമറിയിച്ചത്.
മർദ്ദിച്ച സംഘത്തിലെ ഒരാളൊഴികെ ബാക്കിയെല്ലാവരും ഓടി രക്ഷപ്പെട്ടിരിക്കുകയാണ്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.