സബ്‌സിഡി സാധനങ്ങളുടെ വില കുറച്ച് സപ്ലൈകോ

നാലു മുതൽ 10 രൂപ വരെയാണ് കിലോഗ്രാമിന് സബ്‌സിഡി സാധനങ്ങൾക്ക് കുറയുക.

New Update
സപ്ലൈകോ ഗൃഹോപകരണ വില്‍പ്പന രംഗത്തേക്കും

തിരുവനന്തപുരം: തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വൻപയർ എന്നീ സബ്‌സിഡി സാധനങ്ങളുടെ വില  ഏപ്രിൽ 11 മുതൽ സപ്ലൈകോ വില്പന ശാലകളിൽ കുറയും. 

Advertisment

നാലു മുതൽ 10 രൂപ വരെയാണ് കിലോഗ്രാമിന് ഈ ഇനങ്ങൾക്ക് കുറയുക.

വൻകടല കിലോഗ്രാമിന് 65 രൂപ,   ഉഴുന്ന് 90 രൂപ, വൻപയർ 75 രൂപ, തുവരപ്പരിപ്പ് 105 രൂപ, മുളക് 500 ഗ്രാമിന് 57.75 രൂപ എന്നിങ്ങനെയാണ് സപ്ലൈകോ വില്പനശാലകളിൽ ജിഎസ്ടി അടക്കമുള്ള സബ്‌സിഡി സാധനങ്ങളുടെ  ഇന്നു (ഏപ്രിൽ 11) മുതലുള്ള വില. നേരത്തെ ഇത് യഥാക്രമം 69, 95, 79, 115, 68.25 എന്നിങ്ങനെ ആയിരുന്നു.