തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് യുവാവിനെ സഹോദരൻ കുത്തി പരിക്കേൽപ്പിച്ചു. ഉച്ചക്കട സ്വദേശി ഗാംഗുലിക്കാണ് കുത്തേറ്റത്.
ഗാംഗുലിയെ കുത്തിയശേഷം ജേഷ്ഠൻ രാഹുൽ ഓടി രക്ഷപ്പെട്ടു. കുടുംബ കലഹമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
രണ്ടുപേരും ഓട്ടോ ഡ്രൈവർമാരാണ്. ഗാംഗുലിയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.