തിരുവനന്തപുരം: നമ്മുടെ ഒരുമയും ഐക്യബോധവും ഊട്ടിയുറപ്പിക്കുന്നതിന്റെ വിളംബരമാകട്ടെ വിഷു ആഘോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസാ സന്ദേശത്തിൽ പറഞ്ഞു. ഏവർക്കും സ്നേഹം നിറഞ്ഞ വിഷു ആശംസിക്കുന്നു.
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അടയാളപ്പെടുത്തലാണ് വിഷു. അഭിവൃദ്ധിയുടെ പ്രതീക്ഷയും സ്വപ്നവും പങ്കുവയ്ക്കാനുള്ള ആഘോഷ നിമിഷമാണിത്.
സമ്പന്നമായ കാർഷിക സംസ്കാരത്തെ വിണ്ടെടുക്കേണ്ടതിന്റെ അനിവാര്യത വിഷു ഓർമിപ്പിക്കുന്നു.
വൈവിധ്യങ്ങളുടെയും ബഹുസ്വരതയുടെയും കളിത്തൊട്ടിലാണ് നമ്മുടെ നാട്.
എല്ലാ വിഭാഗങ്ങളിലുമുള്ളവർ ഒരുമിച്ചാഘോഷിക്കുന്നതാണ് വിഷു അടക്കമുള്ള നമ്മുടെ ഉത്സവങ്ങളെന്നും സന്ദേശത്തിൽ പറഞ്ഞു.