തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ഹൈക്കോടതി സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കിഫ്ബി സിഇഒ സ്ഥാനത്തു നിന്നും താന്‍ രാജിവെക്കില്ലെന്ന് കെ എം എബ്രഹാം.
പദവിയില്‍ തുടരണോയെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കം. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട നടപടിയെ സധൈര്യം നേരിടുമെന്നും മുന്‍ ചീഫ് സെക്രട്ടറി കൂടിയായ കെ എം എബ്രഹാം വ്യക്തമാക്കി.
കിഫ്ബി ജീവനക്കാര്‍ക്കുള്ള വിഷു ദിന സന്ദേശത്തിലാണ് ഹൈക്കോടതി വിധിയില്‍ കെഎം എബ്രഹാം നിലപാട് വ്യക്തമാക്കിയത്. കോടതി വിധി ദൗര്‍ഭാഗ്യകരമാണ്. സ്വത്തിന്റെ കാര്യത്തില്‍ ഹാജരാക്കിയ രേഖകള്‍ കോടതി പരിശോധിച്ചോയെന്ന് സംശയമുണ്ട്.
വസ്തുതകളും രേഖകളും പരിശോധിച്ചില്ല. അനുമാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി. ഭാര്യയുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പരിശോധിച്ചില്ല.
കൊല്ലത്തെ കെട്ടിട നിര്‍മ്മാണം താനും സഹോദരന്മാരും തമ്മിലുള്ള ധാരണാപത്രം അനുസരിച്ചാണ്. ഓരോ രുപയ്ക്കും കണക്കുണ്ടെന്നും കെ എം എബ്രഹാം.