/sathyam/media/media_files/0g6n374TbIRjxGUy50MD.jpg)
തിരുവനന്തപുരം: കിളിമാനൂർ കരിക്കകത്ത് ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെ ഉണ്ടായ സംഘർഷം തടയാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം. എസ്ഐ അടക്കം മൂന്നു പൊലീസുകാർക്ക് പരിക്കേറ്റു.
അക്രമികളായ നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാമ്പുറം സ്വദേശികളായ അൽ മുബീൻ (27), സുബീഷ് (34), സുബിൻ (27), ഗൗതം (18) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ രാത്രി പത്തരയോടെ കരിക്കകം പഞ്ചമുഖം മാടൻ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു സംഭവം.
സംഘർഷമുണ്ടായതോടെ പൊലീസ് ഉദ്യോഗസ്ഥർ ഇടപെടുകയും ഇതോടെ യുവാക്കൾ സംഘം ചേർന്ന് ഇവരെ ആക്രമിക്കുകയുമായിരുന്നു.
യുവാക്കൾ പൊലീസ് ജീപ്പ് അടിച്ചുതകർക്കുകയും ചെയ്തു. തുടർന്ന് വലിയ സംഘർഷത്തിലേക്ക് നീങ്ങിയതോടെ കൂടുതൽ പൊലീസുകാരെത്തിയാണ് രംഗം ശാന്തമാക്കിയത്.
സംഭവത്തിൽ പത്ത് പേർക്കെതിരെ കേസെടുത്ത പൊലീസ് ഇവരിൽ നാലു പേരെയാണ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.