സംസ്ഥാനത്ത് വരുംമണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത.10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

കേരളത്തിന്റെ മലയോര ജില്ലകളിൽ ഉച്ചയ്ക്ക് ശേഷം തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്.

New Update
rain rain kerala2

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംമണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കനത്ത മഴയ്ക്കുള്ള സാധ്യത മുൻനിർത്തി സംസ്ഥാനത്ത് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചു.

Advertisment

വയനാട്, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.

അടുത്ത മൂന്ന് മണിക്കൂറിലേക്കാണ് അലേർട്ട്. കേരളത്തിന്റെ മലയോര ജില്ലകളിൽ ഉച്ചയ്ക്ക് ശേഷം തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്.

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ മാറി താമസിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.