തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ വനിതാ സിവില്‍ പൊലീസ് ഉദ്യോഗാർഥികൾ രാപകൽ സമരം തുടങ്ങിയിട്ട് 14 ദിവസം പിന്നിട്ടു. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ നാല് ദിവസം മാത്രമാണ് ബാക്കിയുള്ളത്.
ഭക്ഷണവും വെള്ളവുമുപേക്ഷിച്ച് പ്രതികൂല കാലാവസ്ഥയിലും സമരം ചെയ്യുന്നത് സർക്കാരിന്റെ കനിവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു.
മെയിൻ ലിസ്റ്റിൽ 674, സപ്ലിമെന്ററി ലിസ്റ്റിൽ 293 എന്നിങ്ങനെ 967 പേരാണ് റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുള്ളത്. ഇതിൽ 259 പേർക്ക് മാത്രമേ ഇതുവരെ നിയമന ശുപാർശ ലഭിച്ചിട്ടുള്ളൂ.