എൽനിനോ പ്രതിഭാസം ഇല്ല. ഇക്കുറി തെക്ക് പടിഞ്ഞാറൻ മണ്‍സൂണ്‍ കാലത്ത് സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാൻ സാധ്യത

നാല് മാസം നീളുന്ന കാലവര്‍ഷ സീസണില്‍ ശരാശരി ലഭിക്കേണ്ടത് 87 സെന്‍റീമീറ്റർ മഴയാണ്. എന്നാൽ 105 ശതമാനം വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. 

New Update
rain

തിരുവനന്തപുരം: എൽനിനോ പ്രതിഭാസം ഇല്ലാത്തതിനാൽ തെക്ക് പടിഞ്ഞാറൻ മണ്‍സൂണ്‍ കാലത്ത് സാധാരണയില്‍ കൂടുതല്‍ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 

Advertisment

നാല് മാസം നീളുന്ന കാലവര്‍ഷ സീസണില്‍ ശരാശരി ലഭിക്കേണ്ടത് 87 സെന്‍റീമീറ്റർ മഴയാണ്. എന്നാൽ 105 ശതമാനം വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. 

കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ സാധാരണയിലും കൂടുതൽ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം.

തമിഴ്‌നാട്, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒഴികെ എല്ലായിടത്തും ഇത്തവണ സാധാരണയില്‍ കൂടുതല്‍ മഴയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.